സഹായം നമ്മുടെ ദൗത്യമാകണം: കമൽഹാസൻഅഭൂതപൂർവമായ മഴക്കെടുതിയാണ് നമ്മുടെ കേരളവും നമ്മുടെ കുടുംബങ്ങളും നേരിടുന്നത്. തമിഴ്‌ ജനതയും മലയാളികളും ചരിത്രപരമായി ഒരേ ഭാഷയും സംസ്കാരവും പങ്കുവയ്ക്കുന്നവരാണ്. നമ്മുടെ സഹോദരങ്ങളെ ഈ ഘട്ടത്തിൽ സഹായിക്കേണ്ടത് നമ്മുടെ ദൗത്യമാണ്. ഈ സാഹചര്യത്തിൽ എഴുപത്തിരണ്ടാം സ്വാതന്ത്ര്യം ദിനം ആഘോഷിക്കേണ്ടത് നമ്മുടെ ബന്ധുക്കളെയും മിത്രങ്ങളെയും സഹായിച്ചുകൊണ്ടാവണം. ദുരിതബാധിത പ്രദേശത്ത് സർക്കാരിനെയും സൈന്യത്തെയും  സംഘടിതമായി സഹായിക്കുന്നതിന് സമീപത്തുള്ള മക്കൾ നീതി മൈയ്യം പ്രവർത്തകർക്ക് നിർദേശം നല്കിയിട്ടുണ്ട്. ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ച സഹായത്തെയും പിന്തുണയെയും തമിഴ്‌ ജനത നന്ദിപൂർവം സ്മരിക്കുന്നു. ഒരു സഹായത്തിന് പകരം ചെയ്യുക എന്നതല്ല ഇതിനർഥം. മറിച്ച് ഇത് കേരളത്തിലെ സഹോദരങ്ങളോടുള്ള അചഞ്ചലമായ സ്നേഹമാണ്. അല്ലാതെ കുടുംബങ്ങൾ പിന്നെ എന്താണ്. നമ്മൾ ഒരു വലിയ കുടുംബമാണ്. എല്ലാവരോടും സ്നേഹം. ജയ് ഹിന്ദ്.. കമൽഹാസൻ Read on deshabhimani.com

Related News