അഭിമന്യുവധ‌ം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളികൊച്ചി മഹാരാജാസ‌് കോളേജിലെ എസ‌്എ‌ഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. 17ാം പ്രതി നെട്ടൂർ ജുമാ മസ്ജിദിനു സമീപം നേൻസ്യാരത്തുവീട്ടിൽ സെയ്ഫുദ്ദീൻ (24), 22 ാം പ്രതി വെണ്ണല കണിയാവേലി വക്കാട്ട് വീട്ടിൽ ബി എസ് അനൂപ് (37), 23ാം പ്രതി തോപ്പുംപടി കൊച്ചങ്ങാടി അറക്കൽപറമ്പിൽ ഫസലുദ്ദീൻ (37) എന്നിവരുടെ ജാമ്യാപേക്ഷയാണ‌് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത‌്. ഗൂഢാലോചന നടന്ന വീടിന്റെ മുന്നിൽ 17ാം പ്രതി കൃത്യത്തിലുൾപ്പെട്ട മോട്ടോർ സൈക്കിൾ പാർക്ക് ചെയ്തതിനും 22, 23 പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്തതിനും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന‌് കോടതി പറഞ്ഞു. കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും 10 പ്രതികൾ ഒളിവിലാണെന്നും പ്രതികൾക്ക‌് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നും വ്യക്തമാക്കിയാണ‌്  ജാമ്യാപേക്ഷ തള്ളിയത‌്. Read on deshabhimani.com

Related News