വർഗീയതയ‌്ക്കും ജനവിരുദ്ധനയങ്ങൾക്കും എതിരായ പൊതുവേദി ഉണ്ടാക്കും: ഡാനിഷ് അലികൊച്ചി സംഘപരിവാറിന്റെ വർഗീയതയ‌്ക്കും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും എതിരായ പൊതുവേദിയാണ് ജനതാദൾ (എസ‌്) ലക്ഷ്യംവയ‌്ക്കുന്നതെന്ന‌് ജനതാദൾ (എസ്) ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി. എറണാകുളം ടൗൺഹാളിൽ നടന്ന  ജനതാദൾ (എസ്) സംസ്ഥാന നിർവാഹകസമിതി യോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകത്തിൽ രൂപംകൊണ്ട രാഷ്ട്രീയസഖ്യം ഇതിന്റെ മുന്നോടിയാണ്.  രാജ്യത്തെ മുതിർന്ന നേതാക്കളിലൊരാളായ ദേവഗൗഡയുമായി ഇതിനായി മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും മറ്റ‌് പ്രതിപക്ഷ നേതാക്കളും ചർച്ച തുടങ്ങിക്കഴിഞ്ഞു. കർഷകരുടെയും സാധാരണക്കാരുടെയും വിഷയങ്ങളാകും അടുത്ത തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. അതിനെ അതിജീവിക്കാൻ മോഡി‐അമിത്ഷാ കൂട്ടുകെട്ടിനും ബിജെപി സഖ്യത്തിനും കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന പ്രസിഡന്റ‌് കെ കൃഷ്ണൻകുട്ടി എംഎൽഎ അധ്യക്ഷനായി. മന്ത്രി മാത്യു ടി തോമസ്,  നേതാക്കളായ സി കെ നാണു, ജോസ് തെറ്റയിൽ, നീലലോഹിതദാസ്, സംസ്ഥാന ഭാരവാഹികളായ അഡ്വ. ജോർജ് തോമസ്, ബെന്നി മൂഞ്ഞേലി, അഡ്വ. ബിജിലി ജോസഫ്, വി മുരുകദാസ്, അഡ്വ. സൈഫുദ്ദീൻ, അഡ്വ. കൊല്ലങ്കോട‌്  രവീന്ദ്രൻ നായർ, സഫറുള്ള, പി എം ജോയി, മുഹമ്മദ് ഷാ, സാബു ജോർജ്, കെ വി ഷാജി തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News