ഭൂരിപക്ഷം ജീവനക്കാരും ശമ്പളം നൽകും: മന്ത്രി ഐസക‌്തിരുവനന്തപുരം ദുരിതാശ്വാസനിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളം നൽകണമെന്ന സർക്കാരിന്റെ അഭ്യർഥനയോട‌് ഭൂരിപക്ഷം ജീവനക്കാരും സഹകരിക്കുകയാണെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. വലിയതോതിലുള്ള പ്രതികരണമാണ‌് ഉണ്ടായിരിക്കുന്നത‌്. ദുരിതാശ്വാസനിധിയിലേക്ക‌് പണം നൽകാൻ കഴിയില്ലെന്ന‌് പറയാൻ ജാള്യമുള്ള ചില പ്രതിപക്ഷ സംഘടനകൾ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ‌്. ഇക്കൂട്ടർ 2002 ഓർക്കുന്നത‌് നന്ന‌്. അന്നത്തെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ച‌് ഉത്തരവിറക്കിയപ്പോൾ ജനകീയ പിന്തുണയോടെയാണ‌് അതിനെ ചെറുത്തത‌് എന്ന കാര്യം മറക്കരുത‌്. മഹാപ്രളയത്തിൽപെട്ട കേരളത്തെ പുനർനിർമിക്കുന്നതിന‌് സഹായിക്കാൻ സാമൂഹ്യപ്രതിബദ്ധതയോടെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചുനിൽക്കുകയാണ‌്. ഇതിനെതിരെ നിലപാട‌് സ്വീകരിക്കുന്നവർ ഒറ്റപ്പെടുമെന്നും മന്ത്രി മാധ്യമങ്ങളോട‌് പറഞ്ഞു. Read on deshabhimani.com

Related News