സ‌്കൂൾക്കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തികാലടി     സ‌്കൂൾ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . മറ്റൂർ എംഎച്ച്സി കോളനിയിൽ അക്കരവീട്ടിൽ സുനിയുടെ മൂന്ന‌് വയസ‌് പ്രായമുള്ള കറവപ്പശുവാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മറ്റൂർ ഹരിജൻ എൽപി സ്കൂൾ കിണറിൽ കാൽവഴുതി വീണത‌്.  വിവരമറിയിച്ചതിനെത്തുടർന്ന് അങ്കമാലി ഫയർഫോഴ‌്സ‌് എത്തി പശുവിനെ കിണറ്റിൽ നിന്നും കയറ്റി. Read on deshabhimani.com

Related News