'കൊല്ലാനാണ‌് ഉദ്ദേശമെങ്കിൽ എഴുതാനാണ‌് തീരുമാനം' ‘വർഗീയത തുലയട്ടെ’ ചുവരെഴുത്തുസമരം തുടങ്ങിആലപ്പുഴ  ‘വർഗീയതയ‌്ക്കും കൊലപാതകത്തിനും എതിരെ’ എന്ന സന്ദേശമുയർത്തി ഡിവൈഎഫ‌്ഐയുടെ ചുവരെഴുത്ത‌് ക്യാമ്പയിൻ  ജില്ലയിൽ തുടങ്ങി.  അഭിമന്യു അവസാനമായി മഹാരാജാസ‌് കോളേജിന്റെ ചുമരിൽ കുറിച്ച ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം  ഏറ്റെടുത്താണ‌് പരിപാടി. എസ‌്എഫ‌്ഐയുമായി സഹകരിച്ച‌്  ജില്ലയിൽ 150 കേന്ദ്രങ്ങളിൽ  ചുവരെഴുത്ത‌് സമരം സംഘടിപ്പിച്ചു.  വരും ദിവസങ്ങളിൽ  ഇതര ജനാധിപത്യ പുരോഗമന സംഘടനകളുമായി ചേർന്ന‌് പ്രചാരണവും പ്രതിഷേധപരിപാടികളും കൂട്ടായ‌്മകളും സംഘടിപ്പിക്കും. ജില്ലാതല ഉദ‌്ഘാടനം എസ‌്ഡി കോളേജിന‌് മുന്നിൽ ഡിവൈഎഫ‌്ഐ  ജില്ലാ സെക്രട്ടറി മനു സി പുളിക്കൽ ഉദ‌്ഘാടനംചെയ‌്തു. ഡിവൈഫ‌്ഐ ഏരിയ പ്രസിഡന്റ‌് പി കെ ഫൈസൽ,  സെക്രട്ടറി ബി അജേഷ‌്, ഏരിയ വൈസ‌്പ്രസിഡന്റ‌് ശ്വേത എസ‌് കുമാർ എന്നിവർ സംസാരിച്ചു. എസ‌്ഫ‌്ഐ  എസ‌്ഡി കോളേജ‌്  യൂണിറ്റ‌് സെക്രട്ടറി ജയകൃഷ‌്ണൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News