85 ഏക്കറിലെ നെൽക്കൃഷി വെള്ളംകയറി നശിച്ചു

വീയപുരം കട്ടക്കുഴി പാടത്ത്‌ മടവീഴ്‌ച പ്രതിരോധിക്കുന്ന തൊഴിലാളികൾ/ തലവടി കണ്ണങ്കരി‐ കടമ്പങ്കരി പാടം സംരക്ഷിക്കാൻ കർഷകർ മണൽചാക്ക്‌ അടുക്കിവച്ചിരിക്കുന്നു


ചാരുംമൂട് പെരുവേലിൽച്ചാൽ പുഞ്ചയിൽ 85 ഏക്കറിലെ നെൽക്കൃഷി വെള്ളംകയറി നശിച്ചു. നൂറനാട്, പാലമേൽ, ചുനക്കര, തഴക്കര പഞ്ചായത്തുകളിലായി കിടക്കുന്ന പുഞ്ചയിലാണ് കൃഷി നശിച്ചത്. കൊയ്യാൻ പാകമായ നെല്ലാണിത്. തുടർച്ചയായ മഴയിൽ വെള്ളം കയറിയാണ് കൃഷിനാശമുണ്ടായത്. കൂടാതെ കനാൽവെള്ളവും ആറ്റുവെള്ളവും കൂടി ഇവിടേക്ക് എത്തിയതോടെ നാശം പൂർണമായി. ഇതുമൂലം ലക്ഷങ്ങളുടെ നഷ‌്ടമാണ് കർഷകർക്കുണ്ടായത്. 25 ഓളം കർഷകരാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. വിളഞ്ഞ നെല്ല് ഇപ്പോൾ വെള്ളത്തിനടിയിലാണ്. കർഷകർക്ക് നഷ‌്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് പുലിമേൽ പരബ്രഹ‌്മോദയം നെല്ലുൽപ്പാദക സെക്രട്ടറി ഐശ്വര്യാലയം വി മധു ആവശ്യപ്പെട്ടു. Read on deshabhimani.com

Related News