ദുരിതാശ്വാസ നിധി: സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി 23 ലക്ഷം നൽകി

സിപിഐ എം പിബി അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണം


തിരുവനന്തപുരം > സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക‌് 23 ലക്ഷം രൂപ നൽകി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംഭാവന ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്നരാജപ്പ വ്യവസാസ മന്ത്രി ഇ പി ജയരാജന് കൈമാറി.   Read on deshabhimani.com

Related News