അന്താരാഷ്ട്ര ട്രേഡ‌്‌ യൂണിയൻ കോൺഗ്രസിന്‌ തുടക്കം  തിരുവനന്തപുരം > ആഗോളതലത്തിൽ ഊർജരംഗത്തുണ്ടാകുന്ന മാറ്റങ്ങളും തൊഴിൽ പ്രശ‌്നങ്ങളും ചർച്ചചെയ്യുന്ന ട്രേഡ‌്‌ യൂണിയൻ ഇന്റർനാഷണൽ (എനർജി) കോൺഗ്രസിന‌് തിരുവനന്തപുരത്ത‌് തുടക്കം. ചൊവ്വാഴ‌്ച രാവിലെ സിഐടിയു പ്രസിഡന്റ‌് ഡോ. കെ ഹേമലതയുടെ അധ്യക്ഷതയിലാണ‌് രണ്ടുദിവസത്തെ ട്രേഡ‌്‌ യൂണിയൻ കോൺഗ്രസിന‌് തുടക്കമായത‌്. ലോകത്താകമാനം തൊഴിൽരഹിത വളർച്ച അതിന്റെ പാരമ്യത്തിലാണെന്ന‌് ഹേമലത പറഞ്ഞു. ഇലക‌്ട്രിസിറ്റി എംപ്ലോയീസ‌് ഫെഡറേഷൻ ഓഫ‌് ഇന്ത്യ പ്രസിഡന്റ‌് പ്രശാന്തി നന്ദി ചൗധരി മുഖ്യപ്രഭാഷണം നടത്തി. ലോകമെങ്ങും കോർപറേറ്റുകൾ അതിവേഗം വളർന്നത‌് പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചതിന്റെ ആനുകൂല്യം പറ്റിയാണെന്ന‌് അദ്ദേഹം പറഞ്ഞു. ഊർജമേഖലയിലെ ആഗോളപ്രവണതകളെപ്പറ്റി മാധ്യമ പ്രവർത്തകനും ഗവേഷകനുമായ സന്ദീപ‌് പൈ  വിഷയാവതരണം നടത്തി. ഡബ്ല്യുഎഫ‌്ടിയു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വദേശ‌് ദേബ‌് റോയ‌്, എച്ച‌് മഹാദേവൻ, വെങ്കിടാചലം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എളമരം കരീം എംപി സ്വാഗതം പറഞ്ഞു. വേൾഡ‌് ഫെഡറേഷൻ ഓഫ‌് ട്രേഡ‌് യൂണിയൻ ജനറൽ സെക്രട്ടറി ജോർജ‌് മവ‌്റിക്കോസ‌് പങ്കെടുത്തു. ഊർജം, പെട്രോകെമിക്കൽ, കൽക്കരി, പെട്രോളിയം, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ തൊഴിലാളികൾ നേരിടുന്ന പ്രശ‌്നങ്ങൾ ചർച്ചചെയ്യും. 40 രാജ്യങ്ങളിൽനിന്നായി 59 വിദേശ പ്രതിനിധികൾ പങ്കെടുക്കുന്നു. കേരളത്തിൽനിന്നുള്ള 41 പേരടക്കം ഇന്ത്യയിൽനിന്ന‌് 73 പ്രതിനിധികളുമുണ്ട‌്.  ബുധനാഴ‌്ച വൈകിട്ട‌് ബി ടി ആർ ഭവനിൽ സമാപന പൊതുയോഗം നടക്കും. ജോർജ‌് മവ‌്റിക്കോസ‌്, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News