അന്വേഷണം ശരിയായ ദിശയിൽ: ഇ പി ജയരാജൻകണ്ണൂര്‍ > ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ. വിഷയത്തിൽ സർക്കാരിനുമേൽ ഒരു സമ്മർദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണപുരത്ത് മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു ജയരാജൻ. സത്യസന്ധവും നീതിപൂർവവുമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രീകൾക്കുപോലുമില്ല. അങ്ങനെ പറയിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. കേരളാ പൊലീസ് അഞ്ചെട്ടു സംസ്ഥാനങ്ങളിൽ ചെന്ന് അന്വേഷണം നടത്തി. എത്രയോ പേരിൽനിന്ന് മൊഴിയെടുത്തു. പ്രതിയെ അറസ്റ്റ്ചെയ്യാൻ വൈകിയെന്ന ആക്ഷേപം വസ്തുതാപരമല്ല. അന്വേഷണഘട്ടത്തിൽ വ്യത്യസ്തമായ വശങ്ങൾ ലഭിക്കുമ്പോൾ സത്യം കണ്ടെത്താൻ സമയമെടുക്കും. ഇത്ര ദിവസത്തിനകം അന്വേഷണം അവസാനിപ്പിക്കണമെന്ന് നിർദേശിക്കാനാവുമോ. സർക്കാരിനുമേൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദമുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ സമ്മർദത്തിനു വഴങ്ങുന്ന സർക്കാരാണോ ഇതെന്നായിരുന്നു ഇ പിയുടെ മറുചോദ്യം. പഴയ സർക്കാരിന്റെ കാലത്തെ അനുഭവം വച്ചാകും ചിലർ അങ്ങനെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News