നവകേരള ഭാഗ്യക്കുറി: പത്തുവരെ വിറ്റത‌് 3.25 ലക്ഷം ടിക്കറ്റ‌്മലപ്പുറം > പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറി സംസ്ഥാനത്ത‌് തിങ്കളാഴ‌്ചവരെ വിറ്റത‌്  3,25,000 എണ്ണം. 30 ലക്ഷം ടിക്കറ്റാണ‌് അടിച്ചത‌്. 26,75,000  ഇനിയും വിൽക്കാനുണ്ട‌്.  250 രൂപയാണ‌് വില. ഒക്ടോബർ മൂന്നിനാണ‌് ആദ്യഘട്ട നറുക്കെടുപ്പ‌്.  ഒന്നാംസമ്മാനമായി ഒരുലക്ഷം രൂപവീതം 90 പേർക്ക‌് ലഭിക്കും. 5000 രൂപവീതമുള്ള 1,00,800 സമ്മാനങ്ങളുമുണ്ട‌്.  ഭാഗ്യക്കുറിയിലൂടെ 85 കോടി രൂപ സമാഹരിക്കാനാണ‌് ലക്ഷ്യം. വിൽപ്പനയിൽ കുടുംബശ്രീ അംഗങ്ങളെയും പങ്കാളികളാക്കും. ഇതിനായി സിഡിഎസ‌് തലത്തിൽ പരിശീലനം നൽകും. കാഷ്വൽ ഏജൻസികൾക്ക‌് ഏജൻസി ഫീസ‌് ഈടാക്കാതെയും ഭാഗ്യക്കുറി ലഭ്യമാക്കുന്നുണ്ട‌്. Read on deshabhimani.com

Related News