ദുരിതാശ്വാസം: പരാതികള്‍ സമര്‍പ്പിക്കാന്‍ ഓൺലൈന്‍ സംവിധാനംകൊച്ചി > പ്രളയദുരിതബാധിതർക്ക് നൽകുന്ന കിറ്റുകളുടെയും അടിയന്തര ധനസഹായ വിതരണം സംബന്ധിച്ച പരാതികളും ഓൺലൈനായി സമർപ്പിക്കുന്നതിന് സംവിധാനമൊരുക്കി. ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ലൃിമസൌഹമാ.ഴ്ീ.ശി ൽ ഓൺലൈനായി പരാതികൾ സമർപ്പിക്കാം. സൈറ്റിൽ ഫ്‌ളഡ് റീലിഫ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ‌്തശേഷം കംപ്ലയിന്റ് രജിസ്‌ട്രേഷൻ ബട്ടൺ ക്ലിക്ക് ചെയ്താൽ പരാതി സമർപ്പിക്കുന്നതിനുളള അപേക്ഷ ലഭിക്കും. കംപ്ലയിന്റ് രജിസ്‌ട്രേഷൻ ഫോമിൽ റിലീഫ് കിറ്റ് വിതരണം, ധനസഹായ വിതരണം എന്നിവസംബന്ധിച്ച പരാതി തെരഞ്ഞെടുക്കാം. തുടർന്ന് കിറ്റ് അല്ലെങ്കിൽ ധനസഹായം ലഭിക്കാത്തതുസംബന്ധിച്ച് , അനർഹർക്ക് ലഭിച്ചതു സംബന്ധിച്ച്, മറ്റു പരാതികൾ എന്നിവയിൽനിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. തുടർന്ന് അപേക്ഷകന്റെ ഫോൺനമ്പർ, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്/കോർപറേഷൻ/മുനിസിപ്പാലിറ്റി, വാർഡ്നമ്പർ എന്നീ വിവരങ്ങൾ രേഖപ്പെടുത്തണം. ഇത്രയും വിവരങ്ങൾ നൽകിയശേഷം പരാതി സമർപ്പിക്കാം. പൊതുജനങ്ങളിൽനിന്നു ലഭിക്കുന്ന പരാതികൾ എല്ലാ താലൂക്കുകളിലും ഒരേസമയം ലഭ്യമാകും. ബന്ധപ്പെട്ട താലൂക്കുകളിൽ ഈ പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കും. ഓരോ പരാതിയിലും സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് കലക്ടറേറ്റിൽ നിരീക്ഷിക്കും. Read on deshabhimani.com

Related News