മെഡിക്കൽ രണ്ടാം അലോട്ട‌്മെന്റ‌് ഇന്ന‌്തിരുവനന്തപുരം മെഡിക്കൽ, ഡെന്റൽ, മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള രണ്ടാം അലോട്ട‌്മെന്റ‌് ഞായറാഴ‌്ച വൈകിട്ട‌് നടത്തും. ശനിയാഴ‌്ച രാവിലെ പത്തുവരെ ഓപ‌്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും അവസരമുണ്ടായിരുന്നു. അലോട്ട‌്മെന്റ‌് ലഭിക്കുന്നവർ 17ന‌് വൈകിട്ട‌് അഞ്ചിനകം ഫീസടച്ച‌് പ്രവേശനം നേടണം. രണ്ടാം അലോട്ട‌്മെന്റിന‌ുശേഷവും ഒഴിവ‌ു വരുന്ന സ‌ീറ്റുകൾ നികത്താൻ 20നും 21നും തിരുവനന്തപുരത്ത‌് മോപ‌് റൗണ്ട‌് കൗൺസലിങ‌് നടത്തും. വിവരങ്ങൾക്ക‌് ംംം.രലലസലൃമഹമ.ീൃഴ Read on deshabhimani.com

Related News