അപകീർത്തി പ്രസ്‌താവന : പി സി ജോർജിനെതിരെ കേസെടുത്തേക്കുംതിരുവനന്തപുരം> കന്യാസ്ത്രീയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് മൊഴിയെടുക്കാതെ മടങ്ങി . പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എയുടെ നടപടി ലജ്ജിപ്പിക്കുന്നവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും ഇവരെ പിന്തുണച്ചവരെയും ആക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. ചില അപഥ സഞ്ചാരിണികളെന്നാണ്‌ പി സി ജോർജ്‌ പറഞ്ഞത്‌. . പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു ജോർജിന്റെ  മറുപടി. യാത്രാബത്ത തന്നാൽ ദേശീയ വനിതാ കമ്മീഷനെ കാണാമെന്നും അല്ലെങ്കിൽ കമ്മീഷൻ ഇവിടെ വരട്ടെയെന്നുമാണ്  ജോർജ്‌ പറഞ്ഞത്‌.   Read on deshabhimani.com

Related News