പുനർനിർമാണ പദ്ധതിയുമായി ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റിആലുവ ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി ഇന്ത്യ കേരളത്തിലെ പ്രളയദുരന്തമേഖലകളിൽ പുനർനിർമാണ പദ്ധതിയുമായി രംഗത്തുവന്നു. മൂന്നുഘട്ടങ്ങളായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുനർനിർമാണ പദ്ധതിക്ക്‌ തുടക്കംകുറിച്ച്‌ 10,000 കുടുംബങ്ങൾക്ക്‌ ദുരിതാശ്വാസ കിറ്റുകളുടെ വിതരണം തുടങ്ങി. ഇസാഫിന്റെ സഹകരണത്തോടെയാണ്‌ കിറ്റ്‌ വിതരണം. ആലുവയിൽ നടന്ന ചടങ്ങിൽ ബോളിവുഡ്‌ നടൻ കുനാൽ കപൂർ വിതരണോദ്‌ഘാടനം നിർവഹിച്ചു. പ്രളയബാധിതർക്കായി കെറ്റോ ക്രൗഡ്‌ ഫണ്ടിങ്ങിലൂടെ സമാഹരിച്ച 34 ലക്ഷം രൂപയുടെ ചെക്ക്‌ ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി മാനേജിങ‌് ഡയറക്ടർ രാജൻ സാമുവലിന്‌ കുനാൽ കപൂർ കൈമാറി. വാട്ടർ ഫിൽട്ടർ, കിച്ചൻ സെറ്റ്‌, മൂന്നു സ്ലീപ്പിങ്‌ മാറ്റുകൾ, മൂന്ന്‌ പുതപ്പ്‌, ടാർപോളിൻ ഷീറ്റ്‌, നൈലോൺ റോപ്പ്‌, ബ്രഷ്‌, പേസ്‌റ്റ്‌, സോപ്പ്‌, ടൗവൽ, ഹൈജീൻ കിറ്റ്‌, സാനിറ്ററി നാപ്‌കിൻ, ഒരു പുതിയ വീട്ടിൽ അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ട നിരവധി വസ്‌തുക്കൾ അടങ്ങിയതാണ്‌ കിറ്റ്‌. പ്രളയദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി 66,196 കിറ്റുകൾ വിതരണംചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ്‌ കൂടുതൽ സാമഗ്രികൾ ഉൾപ്പെടുത്തി പുതിയ കിറ്റുകൾ വിതരണത്തിന്‌ എത്തിച്ചത്‌. തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്‌, വയനാട്‌, എറണാകുളം ജില്ലകളിലാണ്‌ ദുരിതാശ്വാസ സാമഗ്രികൾ വിതരണംചെയ്യുന്നത്‌. അടുത്തഘട്ടത്തിൽ പ്രളയത്തിൽ വീട്‌ നഷ്ടപ്പെട്ട 5000 പേർക്ക്‌ അടിയന്തര ഷെൽട്ടറുകൾ നിർമിക്കും. മൂന്നാംഘട്ടമായി 2000 കുടുംബങ്ങൾക്ക്‌ പുതിയ വീട്‌ നിർമിച്ചുനൽകും.   Read on deshabhimani.com

Related News