മനോരമയുടെ വളച്ചൊടിക്കലിന‌് അമേരിക്കൻ കോൺഗ്രസിലും രേഖകൊച്ചി വളച്ചൊടിക്കൽ മലയാള മനോരമയുടെ കൂടെപ്പിറപ്പാണെന്ന‌തിന‌് അമേരിക്കൻ കോൺഗ്രസ‌് ലൈബ്രറിയിലും രേഖ. മൂന്ന‌് പതിറ്റാണ്ട‌് അമേരിക്കൻ സെനറ്ററായിരുന്ന ആർലെൻ സ‌്പെകറാണ‌് മലയാള മനോരമയ‌്ക്ക‌് നൽകിയ അഭിമുഖം മാന്യതയില്ലാതെ വളച്ചൊടിച്ചതായി തന്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച‌് അമേരിക്കൻ കോൺഗ്രസിന‌് നൽകിയ റിപ്പോർട്ടിൽ പറയുന്നത‌്. താൻ പറയാത്ത കാര്യങ്ങഃൾ പറഞ്ഞതിനാൽ ഇനിയൊരിക്കലും മനോരമയ‌്ക്ക‌് അഭിമുഖം നൽകില്ലെന്ന‌് മാനേജിങ‌് ഡയറക‌്ടർ ഫിലിപ്പ‌് മാത്യുവിനെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട‌്. ആർലൻ സ‌്പെക‌്ടർ ഫിലിപ്പ‌് മാത്യുവിന അയച്ച കത്തിന്റെ കോപ്പിയും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട‌്. 2006 ഡിസംബർ 19ന‌് മലയാള മനോരമയുടെ എഡിറ്റോറിയൽ ബോർഡുമായി നടത്തിയ കൂടിക്കാഴ‌്ച സംബന്ധിച്ച‌് 20ന‌് പ്രസിദ്ധീകരിച്ച വാർത്തകണ്ട‌് അത്ഭുതപ്പെട്ടുപോയെന്ന‌് അദ്ദേഹം കത്തിൽ പറയുന്നു.  സദ്ദാമിന്റെ കൈയിൽ വിനാശ ആയുധങ്ങൾ ഇല്ലെന്ന‌് അറിഞ്ഞുകൊണ്ടു തന്നെയാണ‌് അമേരിക്ക യുദ്ധം ചെയ‌്തതെന്ന‌് സ‌്പെക‌്ടർ പറഞ്ഞ തരത്തിലായിരുന്നു വാർത്ത. ഇറാഖിന‌് വിനാശ ആയുധങ്ങൾ ഇല്ലെന്ന‌് അറിഞ്ഞിരുന്നെങ്കിൽ അമേരിക്ക അവിടെ പോകില്ലായിരുന്നെന്നാണ‌് താൻ പറഞ്ഞത‌്. അവിടെയെത്തിയ ശേഷം രാജ്യത്തെ ശിഥിലീകരിക്കാൻ വിട്ടിട്ട‌് ഉടൻ തിരിച്ചുപോകാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. ഇറാഖ‌് യുദ്ധം ലോകത്ത‌് ഇസ്ലാമിനെതിരായ യുദ്ധമായി തെറ്റിദ്ധരിക്കപ്പെട്ടെന്ന‌് താൻ പറഞ്ഞിട്ടേയില്ല. ഗ്വാണ്ടനാമോയിലെ തടവുകാർ, ലോകത്ത‌് ഇന്ത്യയുടെ സ്ഥാനം എന്നിവ സംബന്ധിച്ചും തന്റെ പ്രസ‌്താവനകളാകെ വളച്ചൊടിച്ചെന്നും കത്തിൽ പറയുന്നു. പെൻസിൽവാനിയ സെനറ്ററായിരിക്കെ 2006ലാണ‌് ആർലൻ സ‌്പെക‌്ടറും സംഘവും ഇന്ത്യ സന്ദർശിക്കാനെത്തിയത‌്.  ഡിസംബർ 13 മുതൽ 30 വരെയായിരുന്നു സന്ദർശനം. ഇന്ത്യ ‐അമേരിക്ക ആണവകരാർ സംബന്ധിച്ച‌് ഇന്ത്യയിൽ വിവിധ വിഭാഗങ്ങൾക്കുള്ള സന്ദേഹം ലഘൂകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി മുംബൈയിൽ നിന്ന‌് 2006 ഡിസംബർ 17നാണ‌് സംഘം കൊച്ചിയിലെത്തിയത‌്. ഇന്തൊ അമേരിക്കൻ ചേമ്പർ ഓഫ‌് കൊമേഴ‌്സിന്റെ കേരളത്തിലെ യൂണിറ്റുമായും അന്നത്തെ ഹൈക്കൊടതി ചീഫ‌് ജസ‌്റ്റീസ‌് വി കെ ബാലിയുമായും ചർച്ച നടത്തിയിരുന്നു. തുടർന്ന‌് 19നാണ‌് മനോരമയുടെ എഡിറ്റോറിയൽ ബോർഡിന‌്  കൂടിക്കാഴ‌്ച അനുവദിച്ചത‌്. എന്നാൽ പിറ്റേദിവസം കണ്ട റിപ്പോർട്ട‌് അത്ഭുതപ്പെടുത്തി. ഇതുസംബന്ധിച്ച‌്  ഭിന്നാഭിപ്രായം പ്രസിദ്ധീകരിക്കണമെന്ന‌് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. സെനറ്റിലെ വിവിധ സമിതികളുടെ അധ്യക്ഷനായിട്ടുള്ള സ‌്പെക‌്ടർ 1996ലെ അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ബിൽ ക്ലിന്റനെതിരെ റിപബ്ലിക്കൻ സ്ഥാനാർഥിത്വത്തിന‌് രംഗത്തുണ്ടായിരുന്നു.  ആ വളച്ചൊടിക്കൽ മനോരമ ഇന്നും തുടരുകയാണ‌്. പ്രളയക്കെടുതിയുടെ ദുരന്ത മുഖത്തുനിന്ന‌് പുതിയ കേരളം കെട്ടിപ്പെടുക്കാൻ ജനതയൊന്നാകെ സഹായവുമായി എത്തുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക‌് പ്രത്യേക അക്കൗണ്ടില്ലെന്ന വളച്ചൊടിക്കലാണ‌് ഇതിൽ അവസാനത്തേത‌്. Read on deshabhimani.com

Related News