കേരളത്തിൽ ഹർത്താൽ പൂർണംതിരുവനന്തപുരം ഇന്ധനവിലക്കയറ്റത്തിനെതിരായി തിങ്കളാഴ‌്ച്ച നടത്തിയ ഹർത്താലിൽ കേരളം നിശ്ചലമായി. സംസ്ഥാനമെങ്ങും വാണിജ്യ‐ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല.  വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. എൽഡിഎഫ‌് ആഹ്വാനംചെയ‌്ത ഹർത്താൽ രാവിലെ ആറിന‌് ആരംഭിച്ച‌് വൈകിട്ട‌് ആറിന‌് സമാപിച്ചു. സെക്രട്ടറിയറ്റിലുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില തീരെകുറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടന്നു. തലസ്ഥാനത്ത‌് ജിപിഒയ‌്ക്ക‌് മുന്നിലേക്ക‌് നടത്തിയ മാർച്ചും ധർണയും എൽഡിഎ‌ഫ‌് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനംചെയ‌്തു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ വിവിധ മേഖലക‌ളിലെ തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. പാലക്കാട‌് നഗരത്തിൽ ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ കാളവണ്ടിയുടെ അകമ്പടിയിൽ പ്രകടനം നടത്തി. ടയർ ഉരുട്ടിയും പ്രതിഷേധിച്ചു. ശുചീകരണത്തിനും മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെത്തിയവരെ രാവിലെ ബോട്ടുകളിൽ കുട്ടനാട്ടിലെത്തിച്ചു. ഹർത്താൽ കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. കണ്ണൂരിൽ ലോറി ഉടമകളുടെ  സംഘടന ഹർത്താലിന് പിന്തുണയുമായി ലോറി കെട്ടിവലിച്ച‌് പ്രകടനം നടത്തി. കൊച്ചി കപ്പൽശാല, ഫാക‌്ട‌്, ഇൻഫോ പാർക്ക‌് എന്നിവിടങ്ങളിലും ഹാജർനില കുറഞ്ഞു. ദേശീയ ബന്ദിന്റെ ഭാഗമായി കോൺഗ്രസും സംസ്ഥാനത്ത‌് ഹർത്താലിന‌് ആഹ്വാനംചെയ‌്തിരുന്നു. കൊച്ചിയിൽ പ്രകടനത്തിന‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല നേതൃത്വം നൽകി. Read on deshabhimani.com

Related News