ഹർത്താൽ മറ്റുള്ളവർക്ക‌്; ചെന്നിത്തലക്ക‌് മകന്റെ വിവാഹനി‌ശ‌്ചയംഹർത്താൽദിനത്തിൽ പ്രതിപക്ഷനേതാവ‌് രമേശ‌്ചെന്നിത്തല മകന്റെ വിവാഹനിശ‌്ചയം ആഡംബരത്തോടെ നടത്തി. ചെന്നിത്തലയുടെ മകൻ രോഹിത്തും വൈറ്റില സ്വദേശി ഡോ. ശ്രീജയും തമ്മിലുള്ള വിവാഹനിശ‌്ചയം കൊച്ചിയിലെ നക്ഷത്രഹോട്ടലിലായിരുന്നു‌. മുന്നൂറിലേറെപേർ പങ്കെടുത്തു. ബഹുഭൂരിപക്ഷവും ആഡംബരകാറുകളിലാണെത്തിയത‌്. ചടങ്ങിലും ആഡംബരത്തിന‌് കുറവൊന്നുമുണ്ടായില്ല. കോൺഗ്രസ‌് നേതാക്കൾക്ക‌ുപുറമെ ചില ഉദ്യോഗസ്ഥപ്രമുഖരും പങ്കെടുത്തു. പെട്രോൾവില വർധനയ‌്ക്കെതിരെ കാളവണ്ടിയിൽ സഞ്ചരിച്ച‌് പ്രതിഷേധിച്ച പ്രതിപക്ഷനേതാവ‌് സ്വന്തംകാര്യത്തിൽ ആഡംബരം കുറയ‌്ക്കാതിരുന്നത‌് കോൺഗ്രസ‌് അണികൾക്കിടയിൽത്തന്നെ ചർച്ചയായി. Read on deshabhimani.com

Related News