ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി സി ജോര്‍ജ്ഈരാററുപേട്ട > ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി സി ജോര്‍ജ് എംഎല്‍എ. ഈ വിഷയത്തില്‍ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ടെന്ന് പി സി ജോര്‍ജ് വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ചില അപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ അവരുടെ സമരം. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉയര്‍ച്ചയെ കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീ നിയമ പരിരക്ഷയാണ് തേടുന്നതെങ്കില്‍ താന്‍ പിന്തുണയ്ക്കും. എന്നാല്‍, മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് തന്നെ കരുതുന്നു.  താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ല. അദ്ദേഹത്തെ പരിചയവുമില്ലെന്നും ജോര്‍ജ് പറഞ്ഞു. തന്നെ മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ട. ദേശീയ വനിതകമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നും ജോര്‍ജ് എംഎല്‍എ പരിഹസിച്ചു.   Read on deshabhimani.com

Related News