എണ്ണവില വർധന : റിലയൻസിനല്ലേ എല്ലാംസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ ‐ജൂൺ) റിലയൻസ് പെട്രോകെമിക്കൽസിന്റെ അറ്റലാഭം 8820 കോടി രൂപയാണ്. ഇതേ കാലയളവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന‌് 6831 കോടി രൂപയും ഭാരത‌് പെട്രോളിയത്തിന‌് 2293 കോടി രൂപയും ലാഭമുണ്ട‌്. മുൻവർഷം ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 30 ശതമാനത്തിലധികം വർധന. സെപ്തംബർ 30ന് അവസാനിക്കുന്ന രണ്ടാം പാദത്തിലെ ലാഭം ഇനിയും കുത്തനെ കൂടുമെന്ന് കമ്പനി വൃത്തങ്ങൾ തന്നെ പറയുന്നു. ലാഭം സ്വകാര്യ കമ്പനികളുടെ പോക്കറ്റിൽ ദിവസേന പെട്രോളിന്റെയും ഡീസലിന്റെയും എൽപിജി അടക്കമുള്ള ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിക്കുന്നത് ആർക്കുവേണ്ടിയെന്ന ചോദ്യത്തിന് ഈ കണക്കുകൾ തന്നെ ഉത്തരം. പൊതുമേഖലാ എണ്ണ കമ്പനികൾ അവരുടെ ലാഭവിഹിതം സർക്കാരുകൾക്ക് നൽകുന്നുണ്ടെന്നെങ്കിലും ആശ്വസിക്കാം. എന്നാൽ റിലയൻസടക്കമുള്ള സ്വകാര്യ കമ്പനികൾ ലാഭം സ്വന്തം പോക്കറ്റിലാക്കുകയാണ്. നേരത്തെ ക്രൂഡിന്റെ സംസ്കരണ ചെലവും കഴിഞ്ഞുള്ള വിലയുടെ ഒമ്പതുശതമാനം മാത്രമാണ് എണ്ണകമ്പനികൾ ലാഭം ഈടാക്കിയിരുന്നത്. എന്നാൽ ഇന്ന് 14 മുതൽ 16 ശതമാനം വരെയാക്കി ഉയർത്തി. എണ്ണ ശുദ്ധീകരിക്കുന്നതിലൂടെ റിലയൻസിന് തന്നെയാണ് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ക്രൂഡിൽ നിന്നടക്കം പെട്രോളും ഡീസലും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഉയർന്ന സങ്കേതികവിദ്യയാണ് റിലയൻസിന്റെ സംസ്കരണശാലയിൽ ഉള്ളത്.  ഇത് അവരുടെ ലാഭം കൂട്ടുന്നു. നമ്മൾ നൽകണം, കയറ്റുമതി വിലയുടെ ഇരട്ടി സാങ്കേതിക വിദ്യയും ഉൽപ്പാദന ചെലവിലെ കുറവും  ക്രൂഡ് ഇറക്കുമതി ചെയ്ത് പെട്രോളും ഡീസലും കയറ്റുമതിചെയ്യുന്ന രാജ്യം എന്നനിലയിലേക്ക‌് ഇന്ത്യയെ മാറ്റി. കഴിഞ്ഞ വർഷം ഇന്ത്യ 1.4 കോടി ടൺ പെട്രോളും മൂന്നുകോടി ടൺ ഡീസലുമാണ് കയറ്റുമതി ചെയ്തത്. ഇങ്ങിനെ കയറ്റുമതി ചെയ്യുന്ന ഒരു ലിറ്റർ പെട്രോളിന് കേവലം 34 രൂപയും ഡീസലിന് 37 രൂപയും മാത്രമാണ് ഈടാക്കുന്നത്. അതും കമ്പനികളുടെ എല്ലാലാഭവും എടുത്തശേഷവും. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, അമേരിക്ക, മലേഷ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങളും ഇന്ത്യയിൽനിന്ന് ഈ തുകയ്ക്ക് ഇന്ധനം വാങ്ങുന്നു. അതേസമയം കേരളത്തിൽ പെട്രോളിന‌് ഇതിന്റെ ഒന്നര ഇരട്ടിയും ഡീസലിന‌് ഇരട്ടിയുമാണ‌് വില. കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 76.28 രൂപയും പെട്രോളിന് 82.37 രൂപയുമാണ് ഞായറാഴ‌്ച ഈടാക്കിയത്. Read on deshabhimani.com

Related News