പുറത്തുനിന്ന‌് വൈദ്യുതി വാങ്ങും: എം എം മണിസ്വന്തം ലേഖകൻ പ്രളയശേഷം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമെങ്കിൽ പുറത്തുനിന്ന‌് വൈദ്യുതി വാങ്ങുമെന്ന‌് മന്ത്രി എം എം മണി പറഞ്ഞു. പ്രതിദിനം 750 മെഗാവാട്ട‌് വൈദ്യുതിയുടെ കുറവുണ്ട‌്. കേന്ദ്ര പൂളിൽനിന്ന‌്  ലഭിക്കുന്ന 1,400 മെഗാവാട്ട‌് കുറഞ്ഞിട്ടുണ്ട‌്. പ്രളയത്തിൽ വൈദ്യുതിനിലയങ്ങൾക്ക് തകരാർ വന്നതുമൂലം 150 മെഗാവാട്ടിന്റെ കുറവുമുണ്ടെന്ന‌് പത്തനംതിട്ടയിൽ ഡാമുകൾ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. രണ്ട‌് സ്വകാര്യ നിലയങ്ങൾ ഉൾപ്പെടെ ഒമ്പത‌് പദ്ധതികൾ തകരാറിലായി. അവയിൽ ഉൽപാദനം പെട്ടെന്ന‌് ആരംക്കാനുള്ള നടപടി തുടങ്ങി. ഇടുക്കി ഡാം തുറന്നുവിട്ടാൽ എവിടെവരെ വെള്ളം കയറുമെന്ന‌് കനേഡിയൻ എൻജിനിയർമാർ അടയാളപ്പെടുത്തിയിട്ടുണ്ട‌്. എന്നാൽ അതിനുള്ളിലാണ‌് പലരും വീടും കടയും നിർമിച്ചിട്ടുള്ളത‌്. കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമായിരുന്നു ഇത്തവണത്തെ മഴയും വെള്ളപ്പൊക്കവുമെന്നും മന്ത്രി പറഞ്ഞു. പെരുന്തേനരുവി, പെരുനാട‌്, മണിയാർ, അള്ളുങ്കൽ, മൂഴിയാർ ഡാമുകൾ സന്ദർശിച്ച മന്ത്രി പമ്പയും സന്ദർശിച്ചു. രാജു ഏബ്രഹാം എംഎൽഎ, വൈദ്യുതി ബോർഡ‌് ഡയറക്ടർ വേണുഗോപാൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. Read on deshabhimani.com

Related News