കേന്ദ്ര സര്‍വകലാശാല അധികൃതരുടെ അധ്യാപക-വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ തിരുത്തുക: എസ്എഫ്‌ഐകാസര്‍കോഡ് > കേരള കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ വിഭാഗം മേധാവി ഡോ പ്രസാദ് പന്ന്യനെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരില്‍ വകുപ്പ്  മേധാവി ചുമതലയില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടി സംസാര സ്വാതന്ത്ര്യത്തിനും ആശയാവിഷ്‌കരണത്തിനുമുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണെന്ന് എസ് എഫ്‌ഐ  ജില്ലാ സെക്രട്ടറിയെറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.  ദലിത് പിഎച്ച്ഡി വിദ്യാര്‍ഥിയായ നാഗരാജുവിനെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്വീകരിച്ച നിയമനടപടികളെയും തീരുമാനത്തെയും വിമര്‍ശിച്ചു എന്നതാണ് ഈ അധ്യാപകനു നേരേ ചുമത്തിയ കുറ്റം. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാ ഭേദഗതി അനുശാസിക്കുന്ന സംസാര സ്വാതന്ത്ര്യത്തിനും ആശയാവിഷ്‌കരണത്തിനുമുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണ് സര്‍വകലാശാലയുടെ ഈ നടപടി. ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ആക്രമിക്കുകയാണ് സര്‍വകലാശാല അധികാരികള്‍ ചെയ്യുന്നത്. വിദ്യാര്‍ഥി കൂട്ടായ്മകളെയും അവര്‍ ഉയര്‍ത്തുന്ന പ്രതിഷേധ സ്വരങ്ങളെയും അനുവദിക്കാത്ത ഇവരുടെ നടപടികളുടെ തുടര്‍ച്ചയാണ് അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന അധ്യാപകര്‍ക്ക് സസ്‌പെന്‍ഷനും മറ്റ് നടപടികളും ഉണ്ടാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികമായ അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് സര്‍വകലാശാലയുടെ പ്രസ്തുത നടപടി    ഡോ പ്രസാദ് പന്ന്യനെതിരായ പ്രതികാര നടപടികള്‍ കൈക്കൊള്ളുന്ന, അധ്യാപക വിദ്യാര്‍ഥി വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന കേരള കേന്ദ്ര സര്‍വകലാശാലയിലെ അധികൃതരുടെ നീക്കങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് ജില്ലാ സെക്രട്ടറിയെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥിക്കെതിരെ പ്രതികാര നടപടി ആരംഭിച്ചതുമുതല്‍ തന്നെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തുണ്ട്.   Read on deshabhimani.com

Related News