ദുരിതാശ്വാസനിധി സ്വരൂപിക്കാൻ ചിത്രകലാ ക്യാമ്പ‌്കോലഞ്ചേരി ദുരിതാശ്വാസ നിധി സ്വരൂപിക്കാൻ സംഘടിപ്പിച്ച  ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ചിത്രകലാ ക്യാമ്പും വിൽപനയും സംഘടിപ്പിച്ചത്. കോലഞ്ചേരിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെ നീണ്ട ക്യാമ്പിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുപത്തഞ്ചോളം കലാപ്രവർത്തകർ അമ്പതോളം ചിത്രങ്ങളാണ് വരച്ചത്. പ്രളയവും  പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു ഭൂരിഭാഗവും. 1500 രൂപ മുതൽ 5000 രൂപ വരെ വിലയിട്ട ചിത്രങ്ങൾ കാണികളായെത്തിയവർ തന്നെ വാങ്ങി. ക്യാമ്പിൽ നിന്നും സമാഹരിച്ച അമ്പതിനായിരം രൂപ ജില്ലാ പ്രസിഡൻറ് ഡോ.  കെ ജി പൗലോസ് ഏറ്റുവാങ്ങി. യോഗത്തിൽ ഏരിയാ പ്രസിഡൻറ് പോൾ വെട്ടിക്കാടൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി ബി ദേവദർശനൻ,  ഏരിയാ സെക്രട്ടറി സി കെ വർഗീസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡൻറ് ഷിജി അജയൻ, പോൾ വെട്ടിക്കാടൻ, ഐസക്ക് നെല്ലാട്, മനോജ് നാരായണൻ എന്നിവർ സംസാരിച്ചു. നേരത്തെ ക്യാമ്പ് സംഘം ജില്ലാ സെക്രട്ടറി കെ രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News