നികുതി വെട്ടിപ്പ‌്: പ്ലൈവുഡ‌് വിതരണകേന്ദ്രങ്ങളിൽ പരിശോധനകൊച്ചി കോടികളുടെ നികുതി വെട്ടിപ്പ‌് കണ്ടെത്തിയതിനെത്തുടർന്ന‌് ജില്ലയിലെ പ്ലൈവുഡ‌് കമ്പനികളിൽ സംസ്ഥാന ജിഎസ‌്ടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിശോധന നടത്തി. ബുധനാഴ‌്ച 13 സ‌്ക്വാഡുകളാണ‌് പരിശോധന നടത്തിയത‌്. പെരുമ്പാവൂരിൽനിന്ന‌് കോടികൾ നികുതി വെട്ടിച്ച‌് പ്ലൈവുഡ‌് ഇതര സംസ്ഥാനങ്ങളിലേക്ക‌് കടത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു  പരിശോധന. വരുംദിവസങ്ങളിലും ജില്ലയിലെ 1000 പ്ലൈവുഡ‌് വിതരണ സ്ഥാപനങ്ങളിൽ പരിശോധന തുടരും. അതിർത്തി ചെക്ക‌് പോസ‌്റ്റുകളിൽ ചരക്ക‌് നീക്കം പരിശോധിക്കാൻ സംസ്ഥാന സർക്കാർ 100 സ‌്ക്വാഡുകളെ വിന്യസിച്ചതിന‌് പിന്നാലെയാണ‌് പ്ലൈവുഡ‌് വിൽപ്പന പരിശോധിക്കാൻ പ്രത്യേകം സ‌്ക്വാഡ‌് രൂപീകരിച്ചത‌്. വ്യാജ ഇൻവോയ‌്സ‌് വഴി കോടികളുടെ പ്ലൈവുഡ‌് ഇത‌ര സംസ്ഥാനങ്ങളിലേക്ക‌് കയറ്റി അയച്ച കേസിൽ പെരുമ്പാവൂർ സ്വദേശി കെ യു നിഷാദിനെ കേന്ദ്ര ജിഎസ‌്ടി ഇന്റലിജൻസ‌് വിഭാഗം പിടികൂടിയിരുന്നു. മറ്റ‌് സംസ്ഥാനങ്ങളിലേക്ക‌് നികുതി വെട്ടിച്ച‌് സാധനങ്ങൾ കടത്തുന്നത‌് പിടികൂടാനുള്ള അധികാരം കേന്ദ്ര ജിഎസ‌്ടി വകുപ്പിനാണ‌്. നിഷാദിന്റെ നേതൃത്വത്തിൽ നടത്തിയ വെട്ടിപ്പിൽ കേന്ദ്ര ജിഎസ‌്ടിക്ക‌് വൻതുക നഷ‌്ടമായിട്ടുണ്ടെന്നാണ‌് വിവരം. ജിഎസ‌്ടി നെറ്റ‌്‌വർക്ക‌് സംവിധാനം പൂർത്തിയാകാത്തത‌് മുതലാക്കിയാണ‌് നിഷാദ‌് നികുതി വെട്ടിപ്പ‌് നടത്തിയത‌്. രണ്ട‌് രീതിയിലായിരുന്നു വെട്ടിപ്പ‌്. വ്യാജ ജിഎസ‌്ടി ബിൽ തയ്യാറാക്കിയായിരുന്നു തട്ടിപ്പിന‌് വഴിയൊരുക്കിയത‌്. മറ്റ‌് പലരുടെയും പേരിൽ ജിഎസ‌്ടി രജിസ‌്ട്രേഷൻ എടുത്തും നികുതി വെട്ടിച്ചു. സാധനങ്ങൾ നൽകാതെ ബിൽ മാത്രം നൽകി. ഇതിലൂടെ ചരക്കിന്റെ 18 ശതമാനം തുക നിഷാദിന‌് പല വഴികളിലൂടെയും തിരികെ ലഭിച്ചു. ജിഎസ‌്ടിക്ക‌് മുമ്പ‌് ഇത്തരം തട്ടിപ്പ‌് നടത്താൻ കഴിയുമായിരുന്നില്ല. നിഷാദ‌് കർണാടകത്തിലേക്ക‌് അയച്ച പ്ലൈവുഡിന്റെ രേഖകളിൽ കൃത്രിമം കണ്ടെത്തിയതോടെയാണ‌് കേന്ദ്ര ജിഎസ‌്ടി വിഭാഗം അന്വേഷണം തുടങ്ങിയത‌്. Read on deshabhimani.com

Related News