ആശ്രിതയ‌്ക്ക‌് ആശ്രയമായി മമ്മൂട്ടി; പിറന്നാൾ മധുരമായി വീടു നൽകുംമമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ആശ്രിതയ്ക്കു വീടു നിർമിച്ചുനൽകും. മമ്മൂട്ടി എത്തി വീടിന്റെ മാതൃക കൈമാറി. ജന്മദിനത്തിന്റെ ആഘോഷങ്ങൾ ഒഴിവാക്കിയാണു വീടു നൽകുന്നത്. രണ്ടുമക്കളും  ഭർത്താവിന്റെ അമ്മയുമടങ്ങുന്ന ആശ്രിതയുടെ കുടുംബം പെരുമ്പടന്ന പാലത്തിനു സമീപം  പുറമ്പോക്കിലാണ്  പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചെങ്കിലും ഭർത്താവിന്റെ അമ്മയെ സംരക്ഷിക്കുന്നത് ആശ്രിതയാണ്. പ്രളയത്തിൽ വീട്ടിലേക്കു വെള്ളം കയറിയതോടെ ഇവർ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. വെള്ളമിറങ്ങിയപ്പോഴേക്കും വീടു നശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടത്തിയാണു താമസയോഗ്യമാക്കിയത്. വൈറ്റില സ്വദേശിയായ പെയിന്റിങ് തൊഴിലാളി എ കെ സുനിൽ, വൈക്കം ചെമ്പിൽ ഇവർക്കു നാലു സെന്റ് ഭൂമി സൗജന്യമായി നൽകാൻ തയ്യാറായി. തുടർന്നാണു ഫാൻസ് അസോസിയേഷൻ വീടുനിർമാണം ഏറ്റെടുത്തത്. രണ്ടു മുറികളുള്ള 700 സ്ക്വയർ ഫീറ്റ് വീടാണു നിർമിച്ചുനൽകുക. സംസ്ഥാന പ്രസിഡന്റ് എസ് എസ് അരുൺ അസോസിയേഷൻ സെക്രട്ടറി എം ആർ ഷാനവാസ്,ഇന്റർനാഷനൽ ട്രഷറർ കെ വിനോദ്, നിർമാതാവ് ആന്റോ ജോസഫ്, വി ഡി സതീശൻ എംഎൽഎ, പ്രൊഡക്ഷൻ കൺട്രോളർമാരായ ഡിക്സൺ കുടുത്താസ്, ബാദുഷ, അലക്സ്, സംവിധായകൻ സോഹൻ സീനുലാൽ, നടൻ വിനോദ് കെടാമംഗലം എന്നിവർ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.   Read on deshabhimani.com

Related News