ഇന്ധന വില വർധന: മഹിളാ പ്രതിഷേധം ഇന്ന‌്

ഇന്ധന വിലയിൽ പ്രതിേഷേധിച്ച‌് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ വൈറ്റിലയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു


കൊച്ചി ഇന്ധന വില തുടർച്ചയായി വർധിപ്പിച്ച‌് കുടുംബ ബജറ്റിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ശനിയാഴ‌്ച 20 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി മോഡിയുടെ കോലം കത്തിക്കും. പ്രതിഷേധ പ്രകടനവും നടത്തും. സമരം വിജയിപ്പിക്കണമെന്ന‌് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. അസോസിയേഷൻ വൈറ്റില ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ‌്ച വനിതകൾ ചൂലുമേന്തി പ്രതിക്ഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി വിൻസെന്റ‌് ഉദ‌്ഘാടനം  ചെയ‌്തു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സി ഡി ബിന്ദു, ശ്രീകല, ദീപിക, രജനി വിശ്വനാഥ‌് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News