വീടുകളിലേക്ക‌് മടങ്ങിയവർ പട്ടിണി കിടക്കില്ലകൊച്ചി പ്രളയ ദുരിതത്തെ തുടർന്ന‌് ക്യാമ്പിൽനിന്ന‌് വീടുകളിലേക്ക‌് മടങ്ങിയവർക്ക‌് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം കുടുംബങ്ങളെ കണ്ടെത്താൻ പ്രളയബാധിത പ്രദേശത്തെ മുഴുവൻ വീടുകളും ശനി, ഞായർ ദിവസങ്ങളിൽ സിപിഐ എം പ്രവർത്തകർ സന്ദർശിക്കും. ഓരോ വീടിന്റെയും സ്ഥിതി വിലയിരുത്തും. അവർ പട്ടിണി കിടക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സർക്കാരും സന്നദ്ധ സംഘടനകളും നൽകിയ സഹായം രണ്ടാഴ‌്ചയ‌്ക്കു പോലും തികയില്ല.   പ്രളയം കൃഷിയും മറ്റ‌് തൊഴിലുകളും തകർത്തതിനാൽ പല കുടുംബങ്ങൾക്കും നിത്യവരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്നും സി എൻ മോഹനൻ പറഞ്ഞു. വീടുകളിൽ എത്തുന്ന സിപിഐ എം പ്രവർത്തകർ 12ന‌് നടക്കുന്ന രക്ഷാ പ്രവർത്തകരുടെ സംഗമത്തിൽ അവരെ ക്ഷണിക്കുകയും ചെയ്യും.  എം സി ജോസഫൈൻ ആലങ്ങാടും, പി രാജീവ് നെടുമ്പാശേരിയിലും, സി എൻ മോഹനൻ പറവൂരും ഗൃഹസന്ദർശനം നടത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ ﹣ വൈപ്പിൻ, ഗോപി കോട്ടമുറിക്കൽ ﹣  ആലുവ, കെചന്ദ്രൻപിള്ള ﹣  കളമശേരി, എം സ്വരാജ് ﹣ നെടുമ്പാശേരി എന്നിവടങ്ങിളിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പി പത്രോസ്, കെ എൻ ഉണ്ണികൃഷ്ണൻ ﹣ നെടുമ്പാശേരി, ജോൺ ഫെർണാണ്ടസ് ﹣ പറവൂർ, പി ആർ മുരളീധരൻ ﹣  ആലങ്ങാട്, സി കെ മണിശങ്കർ ﹣ ആലുവ, കെ ജെ ജേക്കബ്, ടി കെ മോഹനൻ ﹣ കാലടി, എൻ സി മോഹനൻ ﹣ പെരുമ്പാവൂർ, പി എം ഇസ്മയിൽ ﹣ മൂവാറ്റുപുഴ എന്നിവടങ്ങളിലും വീടുകൾ സന്ദർശിക്കും.   Read on deshabhimani.com

Related News