എലിപ്പനി : ഒരു മരണംകൂടിസംസ്ഥാനത്ത‌് വെള്ളിയാഴ്ച 53 എലിപ്പനി കേസ‌് സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത‌് ആലപ്പുഴയിലാണ‌്‐ 12. പത്തനംതിട്ടയിൽ പത്ത‌ും പാലക്കാ‌ട‌് ഒമ്പതും കേസുകൾ  സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ആറും കോട്ടയത്ത‌് അഞ്ചും രോഗികളിൽ എലിപ്പനിബാധ സ്ഥിരീകരിച്ചു. എലിപ്പനിമൂലം വെള്ളിയാഴ്ച ഒരാൾ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി രാഖിയാ(45)ണ‌് മരിച്ചത‌്. ഇതുവരെ 1107  എലിപ്പനി കേസാണ‌് സ്ഥിരീകരിച്ചത‌്. ഇതിൽ 412 എണ്ണം ഈ മാസം റിപ്പോർട്ട‌് ചെയ്തവയാണ‌്. ഈമാസം 12 പേർ എലിപ്പനി ബാധിച്ച‌് മരിച്ചതായി ആരോഗ്യവകുപ്പ‌് കണക്കുകൾ സൂചിപ്പിക്കുന്നു. ഇൗവർഷം 3421 ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട‌്. Read on deshabhimani.com

Related News