മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ കുത്തിയിരുപ്പു സമരംനടത്തികൊച്ചി മുത്തൂറ്റ‌് ഫിനാൻസ‌് മാനേജ‌്മെന്റിന്റെ കരാർ ലംഘനത്തിനെതിരെ ജീവനക്കാർ നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ  കുത്തിയിരുപ്പു സമരം നടത്തി. ഇവരെ പിന്നീട‌് പൊലീസ‌് അറസ‌്റ്റ‌് ചെയ‌്ത‌് നീക്കി. ആഗസ‌്ത‌് രണ്ടു മുതൽ സംഘടന നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക്  ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ  മാനേജിങ് ഡയറക്ടർ പങ്കെടുത്ത ചർച്ചയെ തുടർന്ന‌് പിൻവലിച്ചിരുന്നു. ചർച്ചയിലെ  ഒത്തുതീർപ്പു വ്യവസ്ഥകൾ കാറ്റിൽപറത്തി മാനേജ്മെന്റ് തൊഴിലാളിദ്രോഹ നടപടികൾ തുടരുന്നതിന‌് എതിരെയായിരുന്നു സമരം. യൂണിയൻ അംഗത്വമെടുത്തതിന്റെയും, സമരങ്ങളിൽ പങ്കെടുത്തതിന്റെയും പേരിൽ  രണ്ടു വർഷമായി ചുമതല നഷ്ടപ്പെട്ട ജീവനക്കാർക്കും സ്ഥലം മാറ്റിയവർക്കും അതത‌്  റീജണുകളിൽ ഒഴിവ‌് അനുസരിച്ചു നിയമനം നൽകുമെന്നാണ് വ്യവസ്ഥ. എന്നാൽ കഴിഞ്ഞ ദിവസം എറണാകുളം റീജണൽ മഞ്ഞപ്ര ശാഖയിൽ ഒഴിവ‌് ഉണ്ടായിട്ട‌്  അവിടെ അർഹതപ്പെട്ട ജീവനക്കാർക്ക് നൽകാതെ തൊടുപുഴ റീജണൽ ഓഫീസിലേക്കു നേരത്തെ അച്ചടക്കനടപടിക്ക് വിധേയമായി സ്ഥലം മാറ്റിയ ജീവനക്കാരിയെ നിയമിച്ചു. ഇത‌് കരാർലംഘനമാണെന്ന‌് അസോസിയേഷൻ വിശദമാക്കി. ഇതിൽ പ്രതിഷേധിച്ച് കടവന്ത്രയിലെ റീജണൽ ഓഫീസിൽ ജീവനക്കാർ കുത്തിയിരിപ്പു സമരം നടത്തി. രാത്രി 10വരെ സ്ത്രീ ജീവനക്കാരുൾപ്പെടെ പ്രതിഷേധം തുടർന്നു. തുടർന്ന‌് ഇവരെ ഉൾപ്പെടെ അറസ്‌റ്റ‌് ചെയ്തു നീക്കി.  പ്രകോപനമായ സമീപനം  മാനേജ്മെന്റ‌് തുടർന്നാൽ  വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന‌് അസോസിയേഷൻ സെക്രട്ടറി നിഷ കെ ജയൻ പറഞ്ഞു. Read on deshabhimani.com

Related News