പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല; പത്ത് ദിവസത്തിലേറെയായി കേരളത്തിലെ എംപിമാര്‍ കാത്തുനില്‍ക്കുന്നുകൊച്ചി > പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനെത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരര്‍ക്ക് കൂടിക്കാഴ്‌‌‌‌ച്ചയ്‌‌‌ക്ക്  സമയം അനുവദിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസം 30,31 തീയതികളില്‍ കൂടിക്കാഴ്‌ച‌‌ക്ക് സമയം ചോദിച്ചപ്പോള്‍ ഈ മാസം മൂന്നിന് ശേഷം നല്‍കാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. എന്നാല്‍ സംസ്ഥാനത്തെ എംപിമാര്‍ കാണാന്‍ കാത്തുനില്‍ക്കെത്തന്നെ നടന്‍ മോഹന്‍ലാലിന് മോഡി സന്ദര്‍ശാനുമതി നല്‍കുകയും ചെയ്‌തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടി ജനപ്രതിനിധികളെയും കേരളത്തിനെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. പി കരുപണാകരന്‍ എംപി യുടെ ഫേസ്‌‌‌ബുക്ക് പോസ്റ്റ് കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു. കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്‌ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്. കഴിഞ്ഞ മാസം 30, 31 തീയ്യതികളില്‍ കൂടികാഴ്‌ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷംനല്‍കാമെന്നാണു അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും മാറ്റി. കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന്നു അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം നല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്‌തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.  Read on deshabhimani.com

Related News