നാശനഷ്ടങ്ങളുടെ കണക്കില്ലാതെ റെയിൽവേപ്രളയദുരന്തത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കില്ലാതെ റെയിൽവേ. കണക്കെടുപ്പ‌് ഇതുവരെ പൂർത്തിയായില്ലെന്ന‌് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിലാണ‌് കൂടുതൽ നാശമുണ്ടായത‌്. പാളങ്ങൾക്കാണ‌് ഏറെയും കേട‌ുസംഭവിച്ചത‌്. പാളങ്ങൾ പലഭാഗത്തും ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ മണ്ണടിഞ്ഞ നിലയിലായിരുന്നു. ചാലക്കുടി റെയിൽവേ സ‌്റ്റേഷൻ ഉൾപ്പെടെയുള്ള ചില സ‌്റ്റേഷനുകൾ ദിവസങ്ങളോളം അടച്ചിട്ടു. വെള്ളപ്പൊക്കത്തെത്തുടർന്ന് റെയിൽവേയുടെ വാർത്താവിനിമയസംവിധാനങ്ങൾ പലഭാഗത്തും തകരാറിലായതാണ‌് കാരണം.  പല സ‌്റ്റേഷനുകളിലും കെട്ടിടങ്ങൾക്ക‌് കേടുപാടുണ്ട‌്. എന്നാൽ, നഷ്ടം ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. ഇത‌് പൂർത്തിയായി വരുന്നതേയുള്ളൂവെന്ന‌് അധികൃതർ പറഞ്ഞു.  റെയിൽവേപ്പാലങ്ങൾക്ക‌് വലിയതോതിലുള്ള പ്രശ‌്നങ്ങൾ ഉണ്ടായിട്ടില്ല. ഇത‌് സാങ്കേതികവിഭാഗം പരിശോധിച്ചു. മൂന്നു വർഷത്തിനിടെ ദക്ഷിണറെയിൽവേ നേരിടുന്ന രണ്ടാമത്തെ പ്രളയമാണിത‌്. 2015ൽ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 300 കോടിയിലേറെ രൂപയാണ‌് റെയിൽവേക്ക‌് നഷ്ടമായത‌്. Read on deshabhimani.com

Related News