തിയറ്റർ പീഡനം: അന്വേഷണം ക്രൈംബ്രാഞ്ചിന‌് ,ഡിവൈഎസ‌്പിയെ സ്ഥലംമാറ്റിസ്വന്തം ലേഖകൻ എടപ്പാളിലെ തിയറ്ററിൽ ബാലികയെ പീഡിപ്പിച്ച കേസ‌ന്വേഷണം ക്രൈംബ്രാഞ്ചിന‌് വിട്ടു. കേസിൽ  തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിസിആർബി ഡിവൈഎസ‌്പി  ഷാജു വർഗീസിനെ  സ്ഥലംമാറ്റി. പൊലീസ‌് ആസ്ഥാനത്ത‌് റിപ്പോർട്ട‌് ചെയ്യാൻ പറഞ്ഞ ഡിവൈഎസ‌്പിക്ക‌് പകരം നിയമനം നൽകിയിട്ടില്ല.  സംസ്ഥാന പൊലീസ‌് മേധാവിയുടെ  റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നടപടി. നിയമോപദേശത്തിനു ശേഷമാണ് ഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്. തൃശൂർ റേഞ്ച‌് ഐജി എം ആർ അജിത‌്കുമാറും പൊലീസ‌് മേധാവിക്ക‌് റിപ്പോർട്ട‌് നൽകിയിരുന്നു. തിയറ്റർ ഉടമ സതീശിനെതിരെ  കേസെടുത്ത നടപടി നിയമപരമായി ശരിയാണോ എന്ന‌് പരിശോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻനായരെയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. തിയറ്ററിനകത്തുവച്ച് 10 വയസ്സുകാരിയെ പീഡിപ്പിച്ചതിന‌്  തൃത്താലയിലെ പ്രമുഖ വ്യവസായി മൊയ്തീൻ കുട്ടിയെയും കുട്ടിയുടെ മാതാവിനെയും  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസെടുക്കാൻ വൈകിയതിന‌് ചങ്ങരംകുളം എസ‌്ഐയായിരുന്ന ബേബിയെയും അറസ‌്റ്റ‌് ചെയ‌്ത‌് ജാമ്യത്തിൽ വിട്ടിരുന്നു.  പീഡനവിവരം നൽകാൻ വൈകിയതിനും  ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ‌് തിയറ്റർ ഉടമയെ അറസ്റ്റ് ചെയ‌്തത‌്. തുടർന്ന‌്  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. Read on deshabhimani.com

Related News