പതിനാറുകാരനെ പീഡിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിമാൻഡിൽ

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജാഫര്‍ (32)


മലപ്പുറം > പതിനാറുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്‌തു. കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജാഫര്‍ അയല്‍വാസിയായ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടി അധ്യാപകര്‍ക്ക്‌ നല്‍കിയ വിവരത്തിന്റെ അടിസ്ഥാഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് കാളികാവ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെള്ളയൂര്‍ സ്വദേശികളായ നീലേങ്ങാടന്‍ മൂസ, കോയിശ്ശേരി മുനീര്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.   Read on deshabhimani.com

Related News