ആഘോഷങ്ങളില്ലാതെ കലാമത്സരങ്ങൾ നടക്കും; അർഹരായ കുട്ടികൾക്ക്‌ ഗ്രേസ്‌ മാർക്ക്‌ ഉറപ്പുവരുത്തും: ഇ പി ജയരാജൻതിരുവനന്തപുരം > ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട്‌ കലാമത്സരങ്ങൾ നടത്തി അർഹരായ സ്‌കൂൾ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. സംസ്ഥാനത്ത് ഈ വർഷം സ്കൂൾ കലോൽസവം വേണ്ടെന്നു പറഞ്ഞിട്ടില്ല. ആർഭാടമായ ആഘോഷങ്ങൾ ഒഴിവാക്കാനാണു പറഞ്ഞത്. കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല. അതുറപ്പുവരുത്തുമെന്ന നിലപാടാണ്‌ വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചിട്ടുള്ളതെന്നും ജയരാജൻ പറഞ്ഞു. ഇക്കാര്യങ്ങൾ സംബന്ധിച്ച്‌ ഇനിയും ആലോചിച്ച്‌ തീരുമാനം എടുക്കാവുന്നതാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽനിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും മറ്റ്‌ ആഘോഷപരിപാടികളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവച്ചുകൊണ്ട്‌ പരമാവധി തുക പുനർനിർമാണ പ്രവർത്തനങ്ങൾക്ക്‌ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. Read on deshabhimani.com

Related News