സന്തോഷം തോന്നുന്ന വിധി: ഹരീഷ്. കോട്ടയം 'മീശ' നോവൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ‐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലെ സുപ്രീംകോടതി വിധി എല്ലാ എഴുത്തുകാർക്കും സന്തോഷം പകരുന്നതാണെന്ന് നോവലിസ‌്റ്റ‌് എസ് ഹരീഷ് ദേശാഭിമാനിയോട് പറഞ്ഞു. ഭരണഘടനയിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസം ഉറപ്പിക്കുന്ന സുപ്രധാന വിധിയാണിത്. നാം അഭിമുഖീകരിക്കുന്ന ഏകാധിപത്യ പ്രവണതകളെ രാജ്യം അതിജീവിക്കുമെന്ന് ഒരെഴുത്തുകാരനെന്ന നിലയിൽ ഉറപ്പുണ്ട്. എഴുത്തുകാർ ഭീഷണി നേരിടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കാലത്താണ് ഇത്തരമൊരു വിധി വന്നത്. അത് പകരുന്ന ആശ്വാസം ചെറുതല്ല. കഥയെഴുത്തിന് പരിധികളും പരിമിതികളും പാടില്ലെന്നതാണ് സുചിന്തിതമായ അഭിപ്രായമെന്നും എസ് ഹരീഷ് പറഞ്ഞു. Read on deshabhimani.com

Related News