എക‌്സെസ‌് വകുപ്പിൽ സ‌്ത്രീശാക‌്തീകരണത്തിൻെറ പുത്തൻ മാതൃക; 115 വനിത സിവിൽ എക‌്സൈസ‌് ഓഫീസർമാരുടെ പാസ്സിംഗ‌്ഔട്ട‌് പരേഡ‌് നാളെതൃശൂർ > എക‌്സെസ‌് വകുപ്പിൽ സ‌്ത്രീശാക‌്തീകരണത്തിൻെറ പുത്തൻ മാതൃക സൃഷ‌്ടിച്ച‌്  115 അംഗ വനിത സിവിൽ എക‌്സൈസ‌് ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി കർമ്മരംഗത്തേക്ക‌് ഇറങ്ങുന്നു. ഇത‌് മൂന്നാമത്തെ വനിത സിവിൽ എക‌്സൈസ‌് ഓഫീസർമാരുടെ ബാച്ചാണ‌് പുറത്തിറങ്ങുന്നത‌്.  ജനുവരി പത്തിന‌് പരിശീലനം തുടങ്ങിയ മൂന്നാമത‌് ബാച്ചിൻെറ പാസ്സിംഗ‌്ഔട്ട‌് പരേഡിൽ എക‌്സൈസ‌‌് മന്ത്രി ടി പി രാമകൃഷ‌്ണൻ സല്യൂട്ട‌് സ്വീകരിക്കും.  വ്യാഴാഴ‌്ച രാവിലെ എട്ടിന‌് പൂത്തോൾ എക‌്സൈസ‌് അക്കാദമി പരേഡ‌് ഗ്രൗഡിലാണ‌് പാസ്സിംഗ‌്ഔട്ട‌് പരേഡ‌്. പുതിയതായി പരിശീലനം പൂർത്തിയാക്കിയവരിൽ എല്ലാവരും ഉന്നതബിരുദധാരികളാണ‌് എന്ന പ്രത്യേകതയും ഉണ്ട‌്.  66 ബിരുദധാരികളിൽ 4 പേർ ബിടെക‌് യോഗ്യതയുള്ളാരും  33 ബിരുദാനന്തരബിരുദധാരികളിൽ 4 പേർ എംബി‌എ യോഗ്യതയുള്ളവരുേം 2 പേർ എംസിഎ‌ യോഗ്യ തയുള്ളവരുമാണ‌്. ഒമ്പത‌് പേർ സെറ്റ‌് യോഗത്യതയുള്ളവരും മൂന്ന‌് പേർ നെറ്റ‌് യോഗ്യതയുള്ളവരുമാണ‌്.  രണ്ട‌് പേർ സെറ്റും നെറ്റും യോഗ്യതയുള്ളവരും ഒരാൾ എം എഡ‌് യോഗ്യതയുള്ളവരുമാണ‌്.  37 പേർ ബിഎഡ‌് ബിരുദമുള്ളവരാണ‌്. സ‌്റ്റേറ്റ‌് എക‌്സൈ‌‌് അക്കാദമിയിൽ 50 സിവിൽ എക‌്സൈസ‌് ഓഫീസർമാർ അടങ്ങുന്ന ആദ്യ ബാച്ചിൻെറ പരിശീലനം 2010 സപ‌്തംബർ രണ്ടിനാണ‌് ആരംഭിച്ചത‌്. ഇതുവരെ 19 ബാച്ചുകളിലായി  1331 സിവിൽ എക‌്സൈ‌സ‌് ഓഫീസർമാർക്ക‌് അടിസ‌്ഥാന സൗകര്യം ഇവിടെ നൽകിയിട്ടുണ്ട‌്. കൂടാതെ ഒമ്പത‌് ബാച്ചുകളിലായി 161 എക‌്സൈസ‌് ഡ്രൈവർമാരുടെയും രണ്ട‌് ബാച്ചിൽ 121 വനിത സവിൽ എക‌്സൈസ‌് ഓഫീസർമാരുടെയും  അടിസ‌്ഥാന പരേിശീലനം  നൽകിയിട്ടുണ്ട‌്.  ഇതിന‌് മുമ്പ‌് പതിമൂന്ന‌് പാസ്സിഗ‌‌് ഔട്ട‌് പരേഡുകൾ എക‌്സെസ‌് അക്കാദമിയിൽ െ്വച്ച‌് നടത്തിയിട്ടുണ്ട‌്. കൂടാതെ കേരള പോലീസ‌് അക്കാദമിയിൽ 121 സിവിൽ എക‌്സൈസ‌് ഓഫീസർമാരുടെ  അടിസ‌്ഥാന പരിശീലനം നടന്നുവരികയാണ‌്.   Read on deshabhimani.com

Related News