1300 കോടി ആവശ്യപ്പെട്ട‌് കേന്ദ്രമന്ത്രിക്ക‌് കത്തയച്ചുതിരുവനന്തപുരം >  പ്രളയാനന്തരം തദ്ദേശവകുപ്പിന്റെ കീഴിലെ റോഡുകളുടെയും വീടുകളുടെയും പുനർനിർമാണത്തിനുമാത്രം 1300 കോടിരൂപ ആവശ്യമുണ്ടെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീൻ. ഇതിനായി കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതികളിൽ ഉൾപ്പെടുത്തി  തുക   അനുവദിക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര ഗ്രാമവികസനവകുപ്പ് മന്ത്രിക്ക‌്  എ സി മൊയ്തീൻ കത്തയച്ചു. തകർന്ന വീടുകളുടെ പുനർനവീകരണത്തിനായി 498.94 കോടി രൂപ വേണം.  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ  അനുവദിക്കുന്ന ധനസഹായം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ  തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. നാലുലക്ഷം രൂപ വീതമാണ് തകർന്ന വീടുകൾക്ക് ധനസഹായം കണക്കാക്കിയത്.  1895 ഗ്രാമീണ റോഡാണ് തകർന്നത്.  2983.67 കിലോമീറ്റർ നീളം വരുമിത്. ഈ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീൺ സഢക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 793.23 കോടി രൂപ പ്രത്യേക ധനസഹായം കേന്ദ്രം നൽകണമെന്നും കത്തിൽ  മന്ത്രി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News