രാഷ‌്ട്രപതി ഇന്ന് കേരളത്തില്‍തിരുവനന്തപുരം > മൂന്നുദിവസത്തെ സന്ദർശനത്തിന‌് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ‌്ച കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനമായ ‘ഫെസ്റ്റിവൽ ഓൺ ഡെമോക്രസി' പരിപാടി തിങ്കളാഴ്ച പകൽ 11ന് നിയമസഭാ സമുച്ചയത്തിൽ ഉദ്ഘാടനംചെയ്യും. വൈകിട്ട‌് 5.30ന് കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി രാത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിക്കും. ഏഴിന് രാവിലെ ഒമ്പതിന‌് ബോൾഗാട്ടി പാലസിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമൊപ്പം പ്രാതൽ കൂടിക്കാഴ്ച. രാവിലെ 11ന‌് തൃശൂർ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷം  ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന്  12.30ന് ഗുരുവായൂരിലെത്തും. തുടർന്ന‌്  ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലും ദർശനം നടത്തും. 2.45ന് കൊച്ചിയിലെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് പോകും. Read on deshabhimani.com

Related News