മൺസൂൺ മാരത്തൺ: അയൽക്കൂട്ടങ്ങളിൽ ദീപം തെളിച്ചുകൊച്ചി > വിമുക്തി പദ്ധതിയുടെ ഭാഗമായി നടത്തുന്ന മൺസൂൺ മാരത്തണിന്റെ പ്രചാരണാർഥം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെമ്പാടും ദീപം തെളിച്ചു. 22,000 അയൽക്കൂട്ടങ്ങളിലാണ് പരിപാടിയുമായി ബന്ധപ്പെട്ട് മാരത്തോൺ ദീപം തെളിച്ചത്. സംസ്ഥാന എക്സൈസ് വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും കൊച്ചിൻ കോർപറേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് വിമുക്തി. 12ന് നടക്കുന്ന മൺസൂൺ മാരത്തണിന് മുന്നോടിയായാണ്  അയൽക്കൂട്ടകേന്ദ്രങ്ങളിൽ ദീപം തെളിച്ചത്. പുലർച്ചെ 5.30ന് ആരംഭിക്കുന്ന മാരത്തൺ മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് തുടങ്ങി വില്ലിങ‌്ടൺ ഐലന്റ് വരെയുള്ള 21 കിലോ മീറ്ററിലാണ് നടക്കുന്നത്. മാരത്തണിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാംസമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 20,000 രൂപയും ലഭിക്കും. പുരുഷൻമാരുടേയും സ്ത്രീകളുടേയും വിഭാഗത്തിൽ പ്രത്യേകം സമ്മാനം നൽകും. 35 മുതൽ 50 വയസ്സുവരെയുള്ളവർക്കും 50 വയസ്സിന് മുകളിലുള്ളവർക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ശരീരത്തിൽ പ്രത്യേക ചിപ്പ് ഘടിപ്പിച്ചായിരിക്കും മത്സരാർത്ഥികൾ മാരത്തണിൽ പങ്കെടുക്കുക. ചിപ്പിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്. ഇതോടൊപ്പംതന്നെ 10,000 പേർ പങ്കെടുക്കുന്ന ഫൺ റണ്ണും ഹാഫ് മാരത്തണും ഭിന്നശേഷിക്കാർക്കായുള്ള ഹ്രസ്വദൂര ഓട്ടവും നടക്കും. മാരത്തണിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് ‌ക്യാമ്പയിൻ, നാടകം തുടങ്ങി വിവിധ  കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മഹാരാജാസ് ഗ്രൗണ്ട് മുതൽ ഷിപ്പ് യാർഡ് വരെയും അവിടെനിന്ന് തിരിച്ചുമായിരിക്കും ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നത്. മാരത്തണിൽ പങ്കെടുക്കുന്നതിനായി ംംം.്ശാൌസവേശാമൃമവീിേ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റ് സന്ദർശിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർക്ക് ടി ഷർട്ട്, തൊപ്പി എന്നിവ ലഭിക്കും. ഫുട്ബോൾ താരം സി കെ വിനീത് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. മാരത്തണിന് മുന്നോടിയായി ഞായറാഴ്ച ഉച്ചകഴിഞ്ഞ‌് മറൈൻഡ്രൈവിൽ പട്ടം പറത്തൽ മത്സരം നടക്കും. കൊച്ചി കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ പരിപാടി മേയർ സൗമിനി ജെയിൻ ഉദ‌്ഘാടനംചെയ‌്തു. കോട്ടുവള്ളി പഞ്ചായത്തിൽ വി ഡി സതീശൻ എംഎൽഎയും ഉദ‌്ഘാടനംചെയ‌്തു. Read on deshabhimani.com

Related News