കൊച്ചി മുസിരിസ്‌ ബിനാലെയ‌്ക്ക‌് ഒരു കോടി സഹായംകൊച്ചി കൊച്ചി മുസിരിസ് ബിനാലേയുടെ നാലാം പതിപ്പിന‌് അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഒരു കോടി രൂപ നൽകി.     ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെയാണ‌്  ബിനാലേ നടക്കുക. ബിനാലെയുടെ പ്ലാറ്റിനം പേട്രൻമാരിൽ ഒരാളാണ‌് അദീബ് അഹമ്മദ്. ടേബിൾസ്, ട്വന്റി 14 ഹോൾഡിങ്സ് എന്നിവയുടെയും മാനേജിങ് ഡയറക്ടറാണ‌്. ഇന്ത്യയുടെ കലാസാംസ്കാരിക പശ്ചാത്തലം വികസിപ്പിക്കുന്നതിൽ ബിനാലെ ഫൗണ്ടേഷൻ മികച്ച സംഭാവനയാണു നൽകുന്നതെന്ന‌് അദീബ് അഹമ്മദ‌് പറഞ്ഞു. ദൃശ്യകലാവിന്യാസത്തിന‌് ലഭിക്കുന്ന പ്രോത്സാഹനം  ബിനാലെയുടെ വളർച്ചയ്ക്ക് ചാലക ശക്തിയാകുമെന്ന് കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കൊച്ചിമുസിരീസ് ബിനാലെയ്ക്കു ലഭിക്കുന്ന കോർപറേറ്റ് പിന്തുണയുടെ മറ്റൊരു മുന്നേറ്റമാണിതെന്ന‌് കെബിഎഫ് സെക്രട്ടറി റിയാസ് കോമു പറഞ്ഞു. അനിതാ ദുബെയാണ‌് ബിനാലെ നാലാം പതിപ്പിന്റെ ക്യുറേറ്റർ. Read on deshabhimani.com

Related News