എസ്എഫ്ഐ പഠന ക്യാമ്പ് തുടങ്ങിതിരുവനന്തപുരം എസ‌്എഫ‌്ഐ സംസ്ഥാന പഠന ക്യാമ്പ്  ഇ എം എസ് അക്കാദമിയിൽ ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്തു. ‘മാർക്സിയൻ ദർശനം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് സ്വാഗതംപറഞ്ഞു. ജോയിന്റ് സെക്രട്ടറി എ പി അൻവീർ നന്ദി പറഞ്ഞു. ‘സാർവദേശീയ രാഷ്ട്രീയ സംഭവവികാസങ്ങൾ’ എന്ന വിഷയത്തിൽ ഡോ. പി ജെ വിൻസെന്റും ‘ഉന്നത വിദ്യാഭ്യാസ രംഗത്തെ ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ ഷിജൂഖാനും ക്ലാസെടുത്തു. ശനിയാഴ‌്ച ‘ഇന്ത്യൻ സാഹചര്യവും പരിഹാര മാർഗങ്ങളും’ എന്ന വിഷയത്തിൽ എൻ രതീന്ദ്രനും ‘ഇടതുപക്ഷത്തിന്റെ പ്രസക്തി ദേശീയ രാഷ്ട്രീയത്തിൽ’ എന്ന വിഷയത്തിൽ വി ബി പരമേശ്വരനും ‘നവോത്ഥന കേരള ചരിത്രം,വർത്തമാനം ’എന്ന വിഷയത്തിൽ പ്രഫ. വി കാർത്തികേയൻനായരും ‘സ്ത്രീയും സമൂഹവും’ എന്ന വിഷയത്തിൽ ഡോ. പി എസ് ശ്രീകലയും   ക്ലാസെടുക്കും. ഞായറഴാഴ‌്ച ‘സംഘടനയും ഭരണഘടനയും’ എന്ന വിഷയത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ‘ജാതി മതം വർഗീയത സ്വത്വ വർഗ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ദിനേശൻ പുത്തലത്ത‌ും ക്ലാസെടുക്കും.   Read on deshabhimani.com

Related News