കൊച്ചി മെട്രോ നാളെമുതൽ സ്ഥിരംയാത്രക്കാർക്ക‌് പാസ‌്കൊച്ചി>മെട്രോ സ്ഥിരംയാത്രക്കാർക്ക് നിരക്കിൽ ഇളവുനൽകുന്ന പാസുകളുമായി കെഎംആർഎൽ. വ്യാഴാഴ്ച പകൽ 11.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കെഎംആർഎൽ എംഡി എ പി എം മുഹമ്മദ് ഹനീഷ് കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കുള്ള പാസ‌് പുറത്തിറക്കും. മെട്രോ സർവീസ് ആരംഭിച്ചതുമുതലുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.   പ്രതിമാസ, ദ്വൈമാസ പാസുകളാണ്  ലഭിക്കുക. പ്രതിമാസ പാസിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഇളവിൽ 30 ട്രിപ്പും ദ്വൈമാസത്തിൽ 33 ശതമാനം ഇളവിൽ 60 ട്രിപ്പും പോകാം. ഒരു കൊച്ചി വൺ കാർഡിൽ ഒരു പാസ് മാത്രമേ ലഭിക്കൂ. ഒരു സ്റ്റേഷനിൽ പ്രവേശിച്ച് മറ്റൊന്നിലേക്ക് യാത്രചെയ്യുമ്പോൾ പാസിൽനിന്ന് യാത്രാതവണകൾ കുറയ്ക്കും. നിശ്ചയിച്ച രണ്ട് സ്റ്റേഷനുകളിൽ പ്രവേശിച്ചശേഷം യാത്രചെയ്യാതിരുന്നാലും ഒരു ട്രിപ്പായി കണക്കാക്കും. നിശ്ചിത സ്റ്റേഷനുകളിൽനിന്നല്ലാതെ മറ്റു സ്റ്റേഷനുകളിലേക്ക് യാത്രചെയ്യുമ്പോൾ ഇളവു ലഭിക്കില്ല. കാർഡിൽ നിശ്ചിതതുക ഇല്ലെങ്കിൽ ടോപ് അപ‌് ചെയ്യാം. Read on deshabhimani.com

Related News