അനധികൃത പാർക്കിങ‌്: പള്ളുരുത്തിയിൽ ഗതാഗതക്കുരുക്ക് രൂക്ഷംപള്ളുരുത്തി അനധികൃത വാഹനപാർക്കിങ്ങും കച്ചവടവും പള്ളുരുത്തിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. പള്ളുരുത്തിയിലെ വിവിധ പ്രദേശങ്ങളിൽ  വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നത്. ഇതിൽ ചില വാഹനങ്ങൾ ഉടമസ്ഥർ മാസങ്ങളായി ഉപേക്ഷിച്ച നിലയിലാണ്. വഴിയോരക്കച്ചവടക്കാർ അന്യായമായി റോഡിന്റെ ഇരുവശവും കൈയേറി കച്ചവടം നടത്തുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. ഇതിനിടെ, കോർപറേഷന്റെ നേതൃത്വത്തിൽ പള്ളുരുത്തി സംസ്ഥാനപാതയോടുചേർന്ന് ചട്ടവിരുദ്ധമായി  പുതിയ കെട്ടിടം പണിയാനും അനുമതി നൽകിയിട്ടുണ്ട്. അപകടങ്ങൾ പതിവായിമാറിയ സാഹചര്യത്തിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. Read on deshabhimani.com

Related News