കേന്ദ്രം പ്രഖ്യാപിച്ചത‌് ഒരു ജില്ലയ‌്ക്ക‌ുപോലും തികയില്ല: ഗുലാം നബി ആസാദ്‌കൊച്ചി > പ്രളയദുരിതം നേരിടാൻ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായധനം ഒരു ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുപോലും തികയില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഗുലാം നബി ആസാദ്. കേരളത്തിനുള്ള സഹായധനം വർധിപ്പിക്കണമെന്നും ഇതിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉച്ചയോടെ ആലുവയിലെത്തിയ ഗുലാം നബി ആസാദ് ആലുവ ദേശം പുറയാർ വിരുത്തി കോളനിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന‌് പറവൂർ ചേന്ദമംഗലത്തെ കുറുമ്പത്തുരുത്തിലെ തകർന്ന വീടുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ചു. എംഎൽഎമാരായ വി ഡി സതീശൻ, അൻവർ സാദത്ത്, മുൻ എംപി കെ പി ധനപാലൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News