മത്സ്യമേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കിതിരുവനന്തപുരം മത്സ്യമേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി.  ഫിഷ് പീലിങ‌്, കാനിങ‌്, ഫ്രീസിങ‌്, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി മേഖലയിൽ ജോലിനോക്കുന്ന തൊഴിലാളികളുടെ മിനിമം വേതനമാണ് പുതുക്കിയത്. എട്ട‌് വർഷത്തിന‌ുശേഷമാണ‌് കുറഞ്ഞ വേതനം പുതുക്കുന്നത‌്. പുതിയ ഉത്തരവ് പ്രകാരം പ്രോസസിങ‌് ജോലിക്കാർ, ഐസ് മാൻ, ട്രോളറുകളിൽനിന്ന‌് കയറ്റിറക്ക് എന്നിങ്ങനെ ടൈം റേറ്റഡ് ജോലിക്കാർക്കുള്ള (എട്ടു മണിക്കൂർ ജോലിയ്ക്കുള്ള മിനിമം സമയ വേതനം) ദിവസവേതനം യഥാക്രമം 365, 367, 368 രൂപയാക്കി. നിലവിലിത‌് യഥാക്രമം 138, 139, 140 രൂപയാണ‌്. അടിസ്ഥാന ദിവസ വേതനത്തിൽ 164 ശതമാനം വർധന. ഈ തസ്തികകളിൽ ക്ഷാമബത്തയടക്കമുള്ള വേതനത്തിൽ യഥാക്രമം 2018 ജൂൺ പ്രകാരം 37 ശതമാനം, 38 ശതമാനം, 37.87 ശതമാനം എന്നിങ്ങനെയാണ്  വർധന. സ്വീപ്പേഴ്സ് ആൻഡ‌് ക്ലീനേഴ്സ് മുതൽ  പ്ലാന്റ് മാനേജർ, ഫാക്ടറി മാനേജർ വരെയുള്ള മാസവേതനക്കാരുടെ അടിസ്ഥാന വേതനം യഥാക്രമം 9313 രൂപ ,  12877 രൂപ എന്നിങ്ങനെ പുനഃക്രമീകരിച്ചു. ഇവരുടെ അടിസ്ഥാന വേതനത്തിൽ യഥാക്രമം 169 ശതമാനവും 114 ശതമാനവും നിരക്കിൽ വ്യത്യാസം വന്നു. 2018 ജൂലൈ പ്രകാരം ക്ഷാമബത്തയടക്കം വേതനത്തിൽ സ്വീപ്പർ, ക്ലീനർ വിഭാഗത്തിന് മുൻ നിരക്കിൽനിന്ന‌് 37 ശതമാനവും പ്ലാന്റ് മാനേജർ, ഫാക്ടറി മാനേജർ തസ്തികയിലേത് 38 ശതമാനവും വർധനയുണ്ട്.  പീസ് റേറ്റഡ് ജോലി (മിനിമം പീസ് റേറ്റ്)ചെയ്യുന്നവർക്ക് നിലവിലെ വർക്ക് ലോഡിൽ വ്യത്യാസം വരുത്താതെ അടിസ്ഥാന വേതനത്തിൽ 154 ശതമാനം വർധനയുണ്ടായി. ഒരു സ്ഥാപനത്തിലോ ഒരു തൊഴിലുടമയുടെ കീഴിലോ മൂന്നു വർഷമോ അതിലധികമോ സർവീസ് പൂർത്തീകരിച്ച ഓരോ തൊഴിലാളിക്കും ഓരോവർഷ സേവനകാലയളവിന് പുതുക്കിയ അടിസ്ഥാന വേതനത്തിന്റെ ഒരുശതമാനം എന്ന നിരക്കിൽ പരമാവധി 15 ശതമാനം തുക സർവീസ‌് വെയ്റ്റേജും അനുവദിച്ചു. സ്ഥാപനത്തിലോ വ്യവസായത്തിലോ ജീവനക്കാർക്ക് വിജ്ഞാപനപ്രകാരമുള്ള കുറഞ്ഞ വേതനത്തെക്കാൾ ഉയർന്ന വേതനം നിലവിൽ ലഭിക്കുന്നുണ്ടെങ്കിൽ അവർക്ക് ഉയർന്ന നിരക്കിൽ തുടർന്നും വേതനത്തിന് അർഹതയുണ്ട‌്. എൽഡിഎഫ‌് സർക്കാർ അധികാരമേറ്റ ശേഷം 26 തൊഴിൽ മേഖലയിൽ മിനിമം വേതനം പുതുക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. മിനിമം വേതന നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ തൊഴിൽമേഖലയിലും നിലവിലുള്ള വിജ്ഞാപനങ്ങളുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പുതുക്കാനും നടപടി സ്വീകരിച്ചു വരികയാണ്. Read on deshabhimani.com

Related News