ജാഗ്രതയോടെ കോതമംഗലംകോതമംഗലം ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നാൽ സ്വീകരിക്കേണ്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും  യോഗം ചേർന്നു. വാഹന സൗകര്യത്തിനായി സ്കൂൾ ബസുകൾ വിട്ടുനൽകാൻ നിർദേശം നൽകും. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം ഉൾക്കൊള്ളിച്ച‌് സ്റ്റിക്കറുകൾ പതിക്കും.  മുന്നറിയിപ്പ് നോട്ടീസുകൾ നൽകും. റെഡ്‌ അലർട്ടിനു ശേഷം മൈക്ക് അനൗൺസ‌്മെന്റുകൾ നടത്തും. ഡാം തുറക്കുന്നത് കാണാൻ ധാരാളം ആളുകൾ എത്താൻ സാധ്യതയുള്ളതിനാൽ  പൊലീസ്, ഫോറസ്റ്റ് അധികാരികളെ ജാഗ്രതപ്പെടുത്തും.ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ പൊതുജനങ്ങളും സന്നദ്ധസംഘടനകളും സ്വമേധയാ തയ്യാറാകണമെന്ന് എംഎൽഎ അഭ്യർഥിച്ചു. Read on deshabhimani.com

Related News