ലുലു മാളിൽ ലോകകപ്പ‌് ആവേശംകൊച്ചി ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ആഘോഷരാവുകൾ അവിസ്മരണീയമാക്കാൻ ലുലു മാളും ഒരുങ്ങി. ലുലു മാളിലെ ലോകകപ്പ് ഫുട്‌ബോൾ ആഘോഷപരിപാടികൾക്ക് നടൻ മമ്മൂട്ടിയും സംവിധായകൻ ജോഷിയും ചേർന്ന് തുടക്കംകുറിച്ചു. ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്,  ലുലു മീഡിയ കോ﹣ഓർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു മാൾ മാനേജർ ഷെരീഫ് കെ കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രീക്വാർട്ടർ ഫൈനൽമത്സരങ്ങളോടെ മാളിനുള്ളിൽ ഒരു ഫുട്‌ബോൾ സോൺ തുറക്കും. ഫുഡ് കോർട്ടിനോടനുബന്ധിച്ച് സജ്ജമാക്കുന്ന ഫുട്‌ബോൾ സോണിൽ മത്സരങ്ങളുടെ തത്സമയ പ്രദർശനം, പ്രവചനമത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയുണ്ടാകും. ലോകകപ്പ് മത്സര ദിവസങ്ങളിലെല്ലാം ലുലു മാളിലെ ഫുഡ് കോർട്ട് പുലർച്ചെ 1.30 വരെ പ്രവർത്തിക്കും. പ്രവചനമത്സരം ആരംഭിച്ചു. ലുലു മാൾ ആട്രിയത്തിൽ നടക്കുന്ന പ്രവചന മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷക  ടീം ജഴ്‌സികളും അൽകിസ്, അഡിഡാസ് ഉൽപ്പന്നങ്ങളും സമ്മാനമായി ലഭിക്കും.  സോണി പ്ലേസ്റ്റേഷനും ഇമ്മോർട്ടൽ ഗെയിമേഴ്‌സും ചേർന്ന് നടത്തുന്ന ഫിഫ ഗെയിമിങ്‌ രാവിലെ 10 മുതൽ 11 വരെ അരങ്ങേറും. സോളോ ഗെയിമിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് പി എസ് 4 പ്രോ സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ www.immortalgamers.in   എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജൂലൈ 12 മുതൽ 15 വരെ രാജ്യാന്തര ഫ്രീസ്‌റ്റൈൽ ഫുട്‌ബോളർമാരുടെ പ്രദർശനം വൈകുന്നേരങ്ങളിൽ അറങ്ങേറും. Read on deshabhimani.com

Related News