തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമം: കാസർകോട്‌ ഗവ. കോളേജ്‌ എസ്‌എഫ്‌ഐ ഉപരോധിച്ചുകാസർകോട്‌ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ കോളജിൽ ഉപരോധസമരം നടത്തി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നിലവിൽ പിന്തുടരുന്ന എല്ലാ മാനദണ്ഡങ്ങളെയും അട്ടിമറിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ്‌ എംഎസ്‌എഫ്‌, കെഎസ്‌യു, എബിവിപി സംയുക്തമായി ശ്രമം.  വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത മീറ്റ് ദി കാൻഡിഡേറ്റ്സ് ഉൾപ്പടെയുള്ള പ്രചാരണവും  വേണ്ടെന്ന്‌  വെക്കുന്ന നിലപാടാണ്‌ ഈ  സംഘടനകൾ സ്വീകരിച്ചത്‌.  എംഎസ്‌എഫ്‌, കെഎസ്‌യു, എബിവിപി  എന്നിവ  സഖ്യത്തിലാണ്‌  തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എബിവിപിക്ക് മേജർ സീറ്റ് ഉൾപ്പടെ വീതം വച്ചാണ് എംഎസ്‌എഫ്‌ സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  ക്യാമ്പസ്സിലെ എംഎസ്‌എഫിന്റെ കൊടിമരം ഉൾപ്പെടെ മാറ്റാൻ നിരന്തരം പരാതി കൊടുത്തിട്ടും കോളേജ് അധികാരികൾ നിലപാട് സ്വീകരിച്ചില്ല. എംഎസ്‌എഫ്‌, കെഎസ്‌യു, എബിവിപി  സഖ്യത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയാണ്‌  കോളേജ് അധികാരികൾ.  ഈ സംഘടനകൾക്ക്  വിദ്യാർഥികളെ നേരിടാനുള്ള ഭയമാണ് മീറ്റ് ദി കാൻഡിഡേറ്റ്സ് ഒഴിവാക്കാനുള്ള തീരുമാനം.  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള ശ്രമത്തെ ജനാതിപത്യ സമരത്തിലൂടെ നേരിടുമെന്ന്  എസ്‌എഫ്‌ഐ ജില്ല സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News