കാറഡുക്കയിൽ ഇന്ന്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌മുള്ളേരിയ  അവിശ്വാസത്തിലൂടെ ബിജെപിക്ക്‌ ഭരണം നഷ്ടമായ കാറഡുക്ക പഞ്ചായത്തിൽ  പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്‌ച നടക്കും.  രാവിലെ പത്തിന്‌ പ്രസിഡന്റിനെയും പകൽ രണ്ടിന്‌ വൈസ്‌ പ്രസിഡന്റിെനയും തെരഞ്ഞെടുക്കും. ആഗസ്‌ത്‌ രണ്ടിനും നാലിനുമായി സിപിഐ എം അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ്‌ പ്രസിഡന്റായിരുന്ന ജി സ്വപ്‌നയും വൈസ്‌ പ്രസിഡന്റായിരുന്ന എം ഗോപാലകൃഷ്‌ണയും പുറത്തായത്‌. 18 വർഷമായി പഞ്ചായത്തിൽ ബിജെപിയായിരുന്നു ഭരിച്ചത്‌.  ജില്ലയിൽ ബിജെപി ഭരണത്തിലുള്ള നാല്‌ പഞ്ചായത്തുകളിലൊന്നായിരുന്നു കാറഡുക്ക. എൻമകജെ, ബെള്ളൂർ, മധൂർ എന്നിവയാണ്‌ മറ്റുള്ളവ.  കാറഡുക്കയിലും എൻമകജെയിലും ഭൂരിപക്ഷമില്ലാതെയായിരുന്നു ബിജെപി ഭരണം. കാറഡുക്കയ്‌ക്ക്‌ പിന്നാലെ എൻമകജെയിലും അവിശ്വാസ പ്രമേയം വരികയും ബിജെപിക്ക്‌ ഭരണം നഷ്ടപ്പെടുകയും ചെയ്‌തിരുന്നു. ഇവിടെയും വൈകാതെ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കും.  വികസന മുരടിപ്പും പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ അഭിപ്രായ വ്യത്യാസവും ചുണ്ടിക്കാട്ടിയാണ്‌ സിപിഐ എം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്‌. സിപിഐ എമ്മിലെ എ വിജയകുമാറും എം തമ്പാനുമാണ് നോട്ടീസ് നൽകിയിരുന്നത്. 15  അംഗ ഭരണസമിതിയിൽ ബിജെപിക്ക്  ഏഴ് അംഗങ്ങളാണുള്ളത്‌.  സിപിഐ എം ‐മൂന്ന്, സിപിഐ എം സ്വതന്ത്രർ‐ രണ്ട്, മുസ്ലിം ലീഗ് ‐രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് ഭരണസമിതിയിലെ കക്ഷിനില.    Read on deshabhimani.com

Related News