കാറഡുക്കയിലെ യൂത്ത്‌ ബ്രിഗേഡ്‌ ആലുവയിൽമുള്ളേരിയ എറണാകുളം ജില്ലയിൽ ആലുവയിലെ ആലങ്ങാട്, വെസ്റ്റ് കടുങ്ങല്ലൂർ ഭാഗങ്ങൾ ശുചീകരിച്ച് ഡിവൈഎഫ്ഐ കാറഡുക്ക ബ്ലോക്കിലെ യൂത്ത് ബ്രിഗേഡ്. ശുചീകരണത്തിന്റെ ആദ്യഘട്ടത്തിൽ 21 പേരടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്.  വരദരാജപൈ സഹകരണ ബസിൽ വളണ്ടിയർമാർക്കുള്ള ഭക്ഷണ സാമഗ്രികൾ, പാത്രങ്ങൾ, ഗ്യാസ് അടുപ്പ്, മരുന്നുകൾ, കുടിവെള്ളം എന്നിവ കരുതി. പണിസാധനങ്ങളും സുരക്ഷയ്ക്ക് ആവശ്യമുള്ള കാലുറ, കയ്യുറ, മാസ്ക് എന്നിവയും കരുതി. ആദ്യ ദിവസം നാല് ടീമുകളായി ഇറങ്ങി 15 വീടുകൾ ശുചീകരിച്ചു. ശേഷം ദുരിതാശ്വാസ ക്യാമ്പിലെ 150 പേർക്ക് രാത്രി ഭക്ഷണം തയ്യാറാക്കി നൽകി. രണ്ടാം ദിനം വെസ്റ്റ് കടുങ്ങല്ലൂർ സ്‌കൂളാണ് ശുചീകരിച്ചത്. ആവേശത്തോടെ ബസ് ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളായി. വെള്ളം കയറി സർവതും നശിച്ച സ്‌കൂളിലെ 20 ക്ലാസ് മുറികൾ, ഹാളുകൾ തുടങ്ങിയ വൃത്തിയാക്കി. ജില്ലാ കമ്മിറ്റിയംഗം ബി രതീശൻ ക്യാപ്റ്റനായും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജി പ്രശാന്ത് വൈസ് ക്യാപ്റ്റനായും പ്രവർത്തിച്ചു.   Read on deshabhimani.com

Related News